വായനാവാരാചരണത്തോടനുബന്ധിച്ച് GMHS നടയറ യില്‍ സംഘടിപ്പിച്ച PN പണിക്കര്‍ അനുസ്മരണ ചടങ്ങ് സദസിന്റെ നിറവുകൊണ്ടും വേദിയിലെ സാഹിത്യപണ്ഡിത സാന്നിദ്ധ്യം കൊണ്ടും ശ്രദ്ദേയമായി.രാവിലെ 10 മണിയ്ക്ക് PTA പ്രസിഡണ്ട് ശ്രീ.സുല്‍ഫിക്കറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.വര്‍ക്കല സജീവ് നിര്‍വഹിച്ചു.സാഹിത്യകാരനും നിരൂപകനുമായ ബഹു.മുരളിമോഹന്‍ പോറ്റി സാര്‍ വായനയുടെ പ്രാധാന്യവും മഹത്വവും കുട്ടികളുമായി പങ്കുവെച്ചു.ശാസ്ത്രസാഹിത്യ പരിക്ഷത്തിന്റെ കാരണവന്‍മാരായ ശ്രീ.കായില്‍ സാര്‍,ശ്രീ.സദാനന്ദന്‍,ശ്രീ.രഘുനാഥന്‍ തുടങ്ങിയവര്‍ തങ്ങളുടെ അറിവുകള്‍ കുട്ടികള്‍ക്ക് കൈമാറി.ഈ പ്രത്യേക ദിവസത്തെ വന്‍വിജയമാക്കിയ എല്ലാവര്‍ക്കും വിദ്യാരംഗം കലാസാഹിത്യവേദിയുടെ കണ്‍വീനര്‍ മോഹന്‍ലാല്‍സാര്‍ കൃതജ്‌ഞത അര്‍പ്പിച്ചു.
Tuesday, September 27, 2011
Friday, September 16, 2011
ചരിത്രത്തിന്റെ തായ് വേര് തേടി................................
പ്ലാറ്റിനം ജൂബിലി പിന്നിട്ട് നൂറിന്റെ മാറ്റിലേക്ക് കടക്കുകയാണ് നടയറ ഗവ.മുസ്ലീം ഹൈസ്കൂള്‍.പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നടയറയുടെ ആശാകേന്ദ്രമാണ് ഈ വിദ്യാലയം.2025-ല്‍ ശതാബ്ദി ആഘോഷം വിപുലമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് നാം.
85 വര്‍ഷം പഴക്കമുള്ള ഈ വിദ്യാലയം നടയറ എന്ന നാട്ടിന്‍പുറത്തിന്റെ ഉത്ഥാപതനങ്ങള്‍ക്ക് സാക്ഷിയായ ടി.എസ് കനാലിന്റെ ഓരത്താണ് സ്ഥിതി ചെയ്യുന്നത്.കനാല്‍ ഗതാഗതത്തിന്റെ പ്രാരംഭകാലത്ത് വളര്‍ന്നുവന്ന വാണിജ്യകേന്ദ്രമാണ് നടയറ.അന്ന് വാണിജ്യത്തിനായി നടയറയില്‍ എത്തിയ കൊച്ചിക്കാരന്‍ യൂസഫ് സേഠ് ആണ് 1924-ല്‍ ഈ വിദ്യാലയം സ്ഥാപിച്ചത്.വാണിജ്യകേന്ദ്രത്തിന് ഒപ്പമുള്ള കടമുറികളില്‍ പ്രവര്‍ത്തനം ആരംഭിച്ച സ്കൂള്‍ പിന്നീട് യൂസഫ് സേഠിന്റെ അനുജനായ അബ്ദുല്‍ ലത്തീഫ് സേഠിന്റെ വക നാല്‍പത് സെന്റ് ഭൂമിയിലേക്ക് മാറ്റി.അവിടെയാണ് യൂസഫ് സേഠിന്റെ മരുമകനായ അബ്ദുള്ള സേഠ് ആദ്യത്തെ സ്കൂള്‍ മന്ദിരം സ്ഥാപിക്കുന്നത്.ശ്രീമാന്‍ ശ്രീശങ്കരപിള്ളയായിരുന്നു ആദ്യത്തെ പ്രഥമാധ്യാപകന്‍.
നടയറയിലെ വ്യാപാരകേന്ദ്രം പല കാരണങ്ങളാല്‍ ക്ഷയിച്ചു.അതോടെ സ്ഥാപകനായ യൂസഫ് സേഠ് കൊച്ചിയിയിലേക്ക് മടങ്ങി.ഇടവ സ്കൂളിലെ അധ്യാപകനും നടയറയിലെ പൗരപ്രമുഖനുമായിരുന്ന മുഹമ്മദ് കുഞ്ഞ് മുന്‍ഷിക്ക് നടയറ സ്കൂള്‍ നിസ്സാരവിലയ്ക് വിറ്റിട്ടായിരുന്നു അദ്ദേഹത്തിന്റെ മടക്കയാത്ര.മുഹമ്മദ് കുഞ്ഞ് മുന്‍ഷി മാനേജരായിരിക്കെ 1949-ല്‍സ്കുളിന്റെ പ്രധാനാധ്യാപക പദവി കൂടി അദ്ദേഹത്തില്‍ നിക്ഷിപ്തമായി.
1955-ആയതോടെ മുസ്ലീം എലമെന്ററി സ്കൂള്‍ -നടയറ മുസ്ലീം പ്രൈമറി സ്കൂള്‍ -നടത്തിക്കൊണ്ടു പോകാനാകാത്ത സാഹചര്യം വന്നുചേര്‍ന്നു.കേവലം ഒരു രൂപ പ്രതിഫലം പറ്റി സ്കൂള്‍ സര്‍ക്കാരിനു് വിട്ടുകൊടുത്തു.മാനേജര്‍ സ്ഥാനം ഒഴിഞ്ഞങ്കിലും 1968-ല്‍ വിരമിക്കുന്നതുവരെ മുഹമ്മദ് കുഞ്ഞ് മുന്‍ഷി തന്നെയായിരുന്നു ഹെഢ്മാസ്റ്റര്‍.
നിയമസഭാ സ്പീക്കര്‍ ശ്രീ.ജി .കാര്‍ത്തികേയന്‍,ശ്രി.വര്‍ക്കല കഹാര്‍ എം.എല്‍.എ തുടങ്ങി നിരവധി പ്രമുഖരും പ്രശസ്തരുമായവര്‍ ആദ്യാക്ഷരം കുറിച്ച വിദ്യാലയമാണിത്.
1924-ല്‍ സ്ഥാപിതമായ സ്കൂള്‍ 1971ലാണ് അപ്പര്‍ പ്രൈമറി സ്കൂളായി മാറിയത്. 1974 സെപ്തംബര്‍ 9 ന് സ്കൂള്‍ കനകജൂബിലി ആഘോഷങ്ങള്‍ നടന്നു.അന്നത്തെ വിദ്യാഭ്യാസമന്ത്രി ശ്രീ.ചാക്കീരി അഹമ്മദ് കുട്ടിയാണ് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തത്.
1989-ലാണ് രണ്ടാമത്തെ അപ്ഗ്രഡേഷന്‍ യാഥാര്‍ത്ഥ്യമായത്.അതോടെ ഹൈസ്കുള്‍ എന്ന ചിരകാലഭിലാഷം പൂവണിഞ്ഞു.
Subscribe to:
Posts (Atom)