സ്വാതന്ത്ര്യദിനാഘോഷം
ഗവ.മുസ്ലീം ഹൈസ്കൂള്‍ നടയറയില്‍ 65 -)മത് സ്വാതന്ത്ര്യദിനാഘോഷം അതിവിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9.00 മണിക്ക് ബഹു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.വര്‍ക്കല സജീവ് പതാക ഉയര്‍ത്തല്‍ കര്‍മ്മം നിര്‍വഹിച്ചു. സ്കൂള്‍ ഹെഡ് മിസ്ട്രസ്സ് ശ്രീമതി.പി.ഇന്ദിരാദേവി അമ്മ ടീച്ചര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. വാര്‍ഡ് മെമ്പറായ ബിന്ദു ശശീന്ദ്രന്‍,PTA പ്രസിഡണ്ട് ,എക്സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.തുടര്‍ന്ന് കുട്ടികളുടെ പ്രതിനിധികളായ നൗമിതാ നാസിം,വിഷ്ണുപ്രിയ,കിരണ്‍കുമാര്‍,ആകാശ് എന്നീ വിദ്യാര്‍ത്ഥികള്‍ വിവിധ ഭാഷകളില്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.മധുരപലഹാര വിതരണത്തിനുശേഷം കൃത്യം 10.00മണിക്ക് തന്നെ വാര്‍ഡ് മെമ്പര്‍ ശ്രീമതി ബിന്ദു ശശീന്ദ്രന്‍ തുടങ്ങിയ വിശിഷ്ട വ്യക്തികളുടെ നേതൃത്വത്തില്‍ ചെണ്ടമേളത്തിന്റേയും മുദ്രാവാക്യങ്ങളുടേയും അകമ്പടിയോടെ സ്വാതന്ത്ര്യദിന റാലി നടന്നു.രക്ഷാകര്‍ത്താക്കളുടേയും നാട്ടുകാരുടേയും സഹായസഹകരണങ്ങള്‍ ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനചടങ്ങുകള്‍ക്ക് മാറ്റു് കൂട്ടി.
കുട്ടികളുടെ ദേശഭക്തിഗാനാലാപനവും ദേശസ്നേഹം വിളിച്ചോതുന്ന അമ്മയുടെ കാത്തിരിപ്പ് എന്ന നാടകവും ,ദഫ് മുട്ട് തുടങ്ങിയ പരിപാടികളും അതീവ ഹൃദ്യമായിരുന്നു.