Sunday, July 1, 2012

വായനാദിനം


വായനാദിനം-ജൂണ്‍ 19
കേരളത്തിന്റെ ഗ്രന്ഥശാലാപ്രവര്‍ത്തനങ്ങളുടെ വളര്‍ച്ചയ്ക്ക് വലിയ സംഭാവന ചെയ്ത സാഹിത്യകാരനും, കവിയുമായ ശ്രീ പുതുവായില്‍ നാരായണപണിക്കരുടെ ചരമദിനമായ ജൂണ്‍ 19 വായനാദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി പ്രസ്തുതദിനത്തില്‍ നമ്മുടെ സ്കൂളില്‍ പ്രത്യേക അസംബ്ലി കൂടുകയും കുട്ടികളില്‍ വായനാശീലം വളര്‍ത്തുന്നതിനാവശ്യമായ ബോധവല്‍ക്കരണം നടത്തുകയും ചെയ്തു.വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ PTA പ്രസിഡണ്ട് ശ്രീ.AKറഹീം അദ്ധ്യക്ഷനായിരുന്നു.ഹെഡ് മിസ്ട്രസ്സ് ശ്രീമതി. P.ഇന്ദിരാദേവി അമ്മ വിശിഷ്ടാതിഥികളേയും സദസ്സിനേയും സ്വാഗതം ചെയ്തുകൊണ്ട് നല്ല പുസ്തകങ്ങളെ കൂട്ടുകാരാക്കാന്‍ കുട്ടികളെ ഉദ്ബോധിപ്പിച്ചു.വര്‍ക്കല മുന്‍സിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. വര്‍ക്കല സജീവ് പുസ്തകങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമാക്കി 'ഉറക്കംതൂങ്ങി' എന്ന കവിത ചൊല്ലി യോഗം ഉദ്ഘാടനം ചെയ്തു.പ്രശസ്ത ബാലസാഹിത്യകാരന്‍ ശ്രീ. താണുവനാചാരി മുഖ്യപ്രഭാഷണം നടത്തി.തുടര്‍ന്ന് അദ്ദേഹത്തിന്റെ കവിതയായ 'പിന്‍ബഞ്ചിലെ കുട്ടി' ആലപിച്ചു.യോഗത്തില്‍ ശ്രീ. അശോകന്‍, ശ്രീമതി .C.ഗീത എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കണ്‍വീനര്‍ S.മോഹന്‍ലാല്‍ കൃതജ്ഞത പറഞ്ഞു.