Tuesday, November 18, 2014

കലോത്സവവും പുരസ്കാരസമര്‍പ്പണവും


2014-15 വര്‍ഷത്തെ സ്കൂള്‍ കലോത്സവവും 2014 -SSLC പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്ക്കാര സമര്‍പ്പണവും ഒക്ടോബര്‍ 23,24 തീയതികളില്‍ നടന്നു.കലാപ്രതിഭകളുടെ സാന്നിദ്ധ്യം പരിപാടികളില്‍ ശ്രദ്ധേയമായിരുന്നു. കലോത്സവത്തിന്റെ സമാപനവും SSLC പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്ക്കാര സമര്‍പ്പണവും ശ്രീ.വര്‍ക്കല കഹാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വര്‍ക്കല മുനി.വിദ്യാ.സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.വര്‍ക്കല സജീവ്,ഹെഡ് മിസ്ട്രസ്സ് ശ്രീമതി.എല്‍.ഉഷാദേവി,PTA പ്രസിഡണ്ട്.ശ്രീ.സജീവ്,SMC ചെയര്‍മാന്‍ ശ്രീ.സത്താര്‍ എന്നിവര്‍ സംസാരിച്ചു.കലോത്സവ കണ്‍വീനര്‍ ശ്രീ.പ്രിയദര്‍ശനന്‍ നന്ദി പറഞ്ഞു.











Clean Campus , Safe Campus


സംസ്ഥാന ആരോഗ്യവകുപ്പിന്റെ ശുചിത്വകേരളം പദ്ധതിയുടെ ഭാഗമായി GMHS നടയറയില്‍ നടന്ന Clean Campus , Safe Campus റാലി സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി..ഷീബ ഉദ്ഘാടനം ചെയ്തു.റാലിയില്‍ പ്ലക്കാര്‍ഡുകളുമായി എല്ലാ ക്ലബുകളും അണിനിരന്നു.