Wednesday, August 28, 2013

ലോകമയക്കുമരുന്ന് വിരുദ്ധദിനം(26.06.2013)

വിവിധ ക്ലബുകള്‍സംയുക്തമായി സംഘടിപ്പിച്ച അസംബ്ലിയില്‍ ഹെല്‍ത്ത് ക്ലബ്‌ കണ്‍വീനര്‍ ശ്രീ. യശ്പാല്‍സാര്‍ ലഹരിമരുന്നിന്റെ ദോഷവശങ്ങളെക്കുറിച്ച് ക്ലാസെടുത്തു. തുടര്‍ന്ന് അദ്ധ്യാപിക ശ്രിമതി.ലീന ശ്രീനിവാസന്‍ തയ്യാറാക്കിയ “സ്നേഹദൂത്” എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നു.



വായനാദിനം(19.06.2013)

വായനാദിനത്തോടനുബന്ധിച്ച് സ്കൂളില്‍ സംഘടിപ്പിച്ച പ്രത്യേക അസംബ്ലിയില്‍ ഹെഡ്‌മിസ്ട്രെസ് ഉഷാദേവി വായനയുടെ പ്രധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി

ലോകപരിസ്ഥിതിദിനം(05.06.2013)

ഇക്കോക്ലബിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിസ്ഥിതിദിനത്തില്‍ പ്രത്യേക അസംബ്ലിയില്‍ കണ്‍വീനര്‍ ശ്രീ. യശ്പാല്‍സാര്‍ പരിസ്ഥിതി പ്രസംഗം നടത്തി.SMC  ചെയര്‍മാനും PTA പ്രസിഡന്റും ചേര്‍ന്നു വൃക്ഷതൈകള്‍ നട്ടു ഉദ്ഘാടനം ചെയ്തു.



Tuesday, August 27, 2013

പ്രവേശനോത്സവം(03.06.2013)

2013-14 അധ്യയനവര്‍ഷത്തെ പ്രവേശനോത്സവം വര്‍ക്കല മുന്‍.ചെയര്‍മാന്‍ കെ.സൂര്യപ്രകാശ്‌ “അക്ഷരദീപം” തെളിയിച്ച് ഉദ്ഘാടനം ചെയ്തു. “ഒരു കുടയും കുഞ്ഞുബാഗും” പദ്ധതി പ്രകാരം ശിവഗിരി  “ S.N. COLLEGE Alumni UAE Chapter സ്പോണ്‍സര്‍ ചെയ്ത കുടകളും ബാഗും വിതരണം ചെയ്തു.