Tuesday, January 14, 2014

പ്രഭാത ഭക്ഷണ പരിപാടി---ഉദ്ഘാടനം

10.01.2014 വെള്ളിയാഴ്ച രാവിലെ 9 മണിയ്ക്ക് Govt.MHS Nadayaraയില്‍ പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള പ്രഭാത ഭക്ഷണ പരിപാടിയുടെ വര്‍ക്കല നിയോജകമണ്ഡല തല ഉദ്ഘാടനം ശ്രീ.വര്‍ക്കല കഹാര്‍ എം.എല്‍.എ. നിര്‍വഹിച്ചു.ചടങ്ങില്‍ വര്‍ക്കല മുനി.ചെയര്‍മാന്‍ ശ്രീ.K.സൂര്യപ്രകാശ് അധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രെസ്സ് ശ്രീമതി .L.ഉഷാദേവി സ്വാഗതം പറഞ്ഞു.പ്രഭാത ഭക്ഷണ പരിപാടിയുടെ കോ-ഓര്‍ഡിനേറ്റര്‍ ശ്രീ.വര്‍ക്കല സജീവ്‌ ആമുഖപ്രസംഗം നടത്തി.ചെമ്മരുതി പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ശ്രീമതി.ശശീന്ദ്ര , കൌണ്‍സിലര്‍മാരായ ബിന്ദു ശശീന്ദ്രന്‍,ബേബി ഗിരിജ,വര്‍ക്കല BPO ശ്രീ.സതികുമാര്‍,GHSS Vettoor ഹെഡ്മിസ്ട്രെസ്സ് ശ്രീമതി.C.ഗീത,LPGS വര്‍ക്കല ഹെഡ്‌മാസ്റ്റര്‍ ശ്രീ.ശ്രീലാല്‍,  HM ഫോറം സെക്രടറി ശ്രീ.സുനില്‍,     മുന്‍. ഹെഡ്മിസ്ട്രെസ്സ് ശ്രീമതി.P.ഇന്ദിരദേവി അമ്മ, SMC ചെയര്‍മാന്‍ MA.സത്താര്‍, .PTA പ്രസിഡണ്ട്‌ സജീവ്‌, സ്റ്റാഫ്‌ സെക്രട്ടറി എം.പവിത്രന്‍,ശ്രീ.ശിവദാസന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ശ്രീ.ക്യാപ്റ്റന്‍ ഗോപിനാഥന്‍ നന്ദിയും പറഞ്ഞു.

       തുടര്‍ന്ന്‍ എല്ലാവരും കുട്ടികളോടൊപ്പം പ്രഭാതഭക്ഷണം കഴിച്ചു.








Saturday, January 11, 2014

കവിത


           ജനാധിപത്യം

നിറയെത്താമാര പൂത്തതടാക-
ക്കരയിലൊരാല്‍ മരമുണ്ടല്ലോ
അതിന്‍റെ ചില്ലയിലൊരു ചെറു-
കിളിയുടെയരുമക്കൂടൊന്നുണ്ടല്ലോ

എന്നും പതിവായെത്താറുണ്ടോ
രരയന്നം പൂം പൊയ്കയതില്‍
പരിചിതരാണക്കിളിയും-
ഹംസവുമുരിയടാറുണ്ടതുകാലം.

ഒരുനാള്‍ ഹംസം പറയുകയാണീ
സൗഹൃദമകലും വൈകാതെ
മുന്നേപ്പോലാച്ചങ്ങാതീടൊരു
തമാശയെന്നേ കിളിയോര്‍ത്തു.

ഗൌരവമൊട്ടും വെടിയാതെ
വായാടിത്തം പറയാതെ
ഹംസം ചൊല്ലീ- “കളിയല്ല”.

വില്‍ക്കുകയാണവര്‍ വിദേശികള്‍ക്കീ-
കുളിരും കുളവും കുളിര്‍കാറ്റും.
തരിച്ചുപോയീ കിളിയൊരു
നിമിഷം കൂട്ടിലെ മുട്ടയെ ഓര്‍ത്തിട്ടോ.

മൌനം മുറ്റിയ സായാഹ്നത്തില്‍
ചിറകുകള്‍ വീശീ കളഹംസം.

നേരം നുള്ളി വെളുത്തപ്പോള്‍
നേരാം കണ്ണുതുറന്നപ്പോള്‍
ചിരിച്ചതില്ലാ താമരമലരുകള്‍
ചരിച്ചതില്ലതില്‍ ജലജീവി.

കണ്ടൂ ചിറയുടെ ചിറ്റോളത്തില്‍
മുട്ടത്തോടും ചെറുകിളിയും
പുണര്‍ന്ന പോലെ കിടക്കുന്നു
ഉറക്കമുണരാതൊരുനാളും.

                                     ഡി.പ്രിയദര്‍ശനന്‍
                                      ജി.എം.എച്ച്.എസ്.നടയറ.

                                      9495039342

Tuesday, January 7, 2014

സ്കൂളിന്‍റെ പ്രവേശനകവാടം ഉദ്ഘാടനം

06.01.2014ല്‍ Govt.MHS Nadayaraയില്‍ സ്കൂളിന്‍റെ പ്രവേശനകവാടം വര്‍ക്കല മുനി.ചെയര്‍മാന്‍ ശ്രീ.K. സൂര്യപ്രകാശ് ഉദ്ഘാടനംചെയ്തു.ചടങ്ങില്‍ ഹെഡ്മിസ്ട്രെസ്സ് ശ്രീമതി .L.ഉഷാദേവി സ്വാഗതംചെയ്‌തു.വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ക്കല സജീവ്‌ മുഖ്യപ്രഭാഷണം നടത്തി.കൌണ്‍സിലര്‍മാരായ ബിന്ദു ശശീന്ദ്രന്‍,ബേബി ഗിരിജ,ഷാജി,SMC ചെയര്‍മാന്‍ MA.സത്താര്‍,പ്രവേശനകവാടം പണികഴിപ്പിച്ച ഷാജി മനാഫ്‌,സ്റ്റാഫ്‌ സെക്രട്ടറി എം.പവിത്രന്‍ എന്നിവര്‍ പ്രസംഗിച്ചു.PTA പ്രസിഡണ്ട്‌ സജീവ്‌ നന്ദിയും രേഖപ്പെടുത്തി