Saturday, January 11, 2014

കവിത


           ജനാധിപത്യം

നിറയെത്താമാര പൂത്തതടാക-
ക്കരയിലൊരാല്‍ മരമുണ്ടല്ലോ
അതിന്‍റെ ചില്ലയിലൊരു ചെറു-
കിളിയുടെയരുമക്കൂടൊന്നുണ്ടല്ലോ

എന്നും പതിവായെത്താറുണ്ടോ
രരയന്നം പൂം പൊയ്കയതില്‍
പരിചിതരാണക്കിളിയും-
ഹംസവുമുരിയടാറുണ്ടതുകാലം.

ഒരുനാള്‍ ഹംസം പറയുകയാണീ
സൗഹൃദമകലും വൈകാതെ
മുന്നേപ്പോലാച്ചങ്ങാതീടൊരു
തമാശയെന്നേ കിളിയോര്‍ത്തു.

ഗൌരവമൊട്ടും വെടിയാതെ
വായാടിത്തം പറയാതെ
ഹംസം ചൊല്ലീ- “കളിയല്ല”.

വില്‍ക്കുകയാണവര്‍ വിദേശികള്‍ക്കീ-
കുളിരും കുളവും കുളിര്‍കാറ്റും.
തരിച്ചുപോയീ കിളിയൊരു
നിമിഷം കൂട്ടിലെ മുട്ടയെ ഓര്‍ത്തിട്ടോ.

മൌനം മുറ്റിയ സായാഹ്നത്തില്‍
ചിറകുകള്‍ വീശീ കളഹംസം.

നേരം നുള്ളി വെളുത്തപ്പോള്‍
നേരാം കണ്ണുതുറന്നപ്പോള്‍
ചിരിച്ചതില്ലാ താമരമലരുകള്‍
ചരിച്ചതില്ലതില്‍ ജലജീവി.

കണ്ടൂ ചിറയുടെ ചിറ്റോളത്തില്‍
മുട്ടത്തോടും ചെറുകിളിയും
പുണര്‍ന്ന പോലെ കിടക്കുന്നു
ഉറക്കമുണരാതൊരുനാളും.

                                     ഡി.പ്രിയദര്‍ശനന്‍
                                      ജി.എം.എച്ച്.എസ്.നടയറ.

                                      9495039342

3 comments:

  1. hai,Priyadersan sir ,Sahapravarthakak small allatha oru asooya thonnunnu....thankalude veritta ". Dersanangalk".athu kavitha roopathil chuttedukunnath....yellathinum......AYUSHMAN BHAVA !!

    ReplyDelete
  2. hai,Priyadersan sir ,Sahapravarthakak small allatha oru asooya thonnunnu....thankalude veritta ". Dersanangalk".athu kavitha roopathil chuttedukunnath....yellathinum......AYUSHMAN BHAVA !!

    ReplyDelete
  3. കവിതവായിച്ചു സോദരാ;കവിയേയും
    ശക്തമാം ഭാഷയിലെഴുതിയതത്യന്തം
    ഹൃദ്യവു-മെന്നുളളുലയ്ക്കുന്നതൊക്കെയും
    നേരുന്നു ബഹുശതം നന്മകളങ്ങേയ്ക്കും
    തവകൃതി വായിച്ചിടുന്നവര്‍ക്കാകെയും.

    അന്‍വര്‍ ഷാ ഉമയനല്ലൂര്‍
    സന്ദര്‍ശിക്കുക- http://anwarshahumayanalloorpoet.blogspot.in

    ReplyDelete