Thursday, July 24, 2014

ഗാന്ധിദര്‍ശന്‍ പഠനപരിപാടി: വര്‍ക്കല ഉപജില്ല ഉദ്ഘാടനം


2014-15 വര്‍ഷത്തെ ഗാന്ധിദര്‍ശന്‍ പഠനപരിപാടിയുടെ വര്‍ക്കല ഉപജില്ല ഉദ്ഘാടനം 24.07.2014 (വ്യാഴം) Govt.MHS Nadayaraല്‍ വര്‍ക്കല എം.എല്‍.എ. ശ്രീ.വര്‍ക്കല കഹാര്‍ നിര്‍വഹിച്ചു.വര്‍ക്കല മുനി. ചെയര്‍മാന്‍ ശ്രീ.സൂര്യപ്രകാശ് അധ്യക്ഷത വഹിച്ച യോഗത്തില്‍ വര്‍ക്കല A.E.O ശ്രീ.രവീന്ദ്രകുറുപ്പ് സ്വാഗതം പറഞ്ഞു. ഹെഡ്‌മിസ്ട്രെസ് ശ്രീമതി. L.ഉഷദേവി, P.T.A പ്രസിഡന്റ് ശ്രീ.സജീവ്‌, SMC ചെയര്‍മാന്‍ ശ്രീ.M.A സത്താര്‍,മുന്‍.A.E.O ശ്രീ.സരസാംഗന്‍,H.M ഫോറം സെക്രടറി ശ്രീ.സുനില്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഗാന്ധിദര്‍ശന്‍ പഠനപരിപാടിയുടെ വര്‍ക്കല ഉപജില്ല കണ്‍വീനര്‍ ശ്രീ.ഷിബി നന്ദിയും രേഖപ്പെടുത്തി. ഉദ്ഘാടനയോഗത്തിന് മുന്‍പായി ഘോഷയാത്രയും നടന്നു.











Friday, July 18, 2014

ഗാന്ധിദര്‍ശന്‍ പഠനപരിപാടി സ്കൂള്‍ തല ഉദ്ഘാടനം


Govt.MHS Nadayara ,Varkalaയിലെ 2014-15 വര്‍ഷത്തെ ഗാന്ധിദര്‍ശന്‍ പഠനപരിപാടിയുടെ സ്കൂള്‍ തല ഉദ്ഘാടനം മുന്‍ അദ്ധ്യാപികയും വര്‍ക്കല മുനി.കൌണ്‍സിലറുമായ ശ്രീമതി.ഗിരിജ നിര്‍വഹിച്ചു. ഹെഡ്‌മിസ്ട്രെസ് ശ്രീമതി. L.ഉഷദേവി അധ്യക്ഷത വഹിച്ച യോഗത്തില്‍ സീനിയര്‍ അദ്ധ്യാപിക ശ്രീമതി.A.ഷീബ,SMC ചെയര്‍മാന്‍ ശ്രീ.M.A സത്താര്‍,സ്റ്റാഫ്‌ സെക്രട്ടറി ശ്രീ.M. പവിത്രന്‍ എന്നിവര്‍ സംസാരിച്ചു. ഗാന്ധിദര്‍ശന്‍ പഠനപരിപാടി സ്കൂള്‍ കണ്‍വീനര്‍ ശ്രീ.G.ജയന്‍ നന്ദിയും രേഖപ്പെടുത്തി.




















Sunday, July 13, 2014

ലഹരിവിരുദ്ധദിനം-ജൂണ്‍26


Govt.MHS Nadayaraല്‍ നടന്ന പ്രത്യേക അസംബ്ലിയില്‍ ഹെഡ്‌മിസ്ട്രെസ് ശ്രീമതി. L.ഉഷദേവി ലഹരിവിരുദ്ധദിനത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി.ഹെല്‍ത്ത്‌ ക്ലബ്‌ കണ്‍വീനര്‍ ശ്രീ.യശ്പാല്‍ ലഹരി മരുന്നിന്‍റെ ഉപയോഗം കാരണം വ്യക്തിക്കും സമൂഹത്തിനുമുണ്ടാകുന്ന ദോഷവശങ്ങളെക്കുറിച്ച് പറഞ്ഞു.കുമാരി. അനുശ്രീ ,കുട്ടികള്‍ക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു.



Tuesday, July 8, 2014

വായനാ വാരാചരണവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും


Govt.MHS Nadayaraല്‍ ജൂണ്‍19ന് നടന്ന വായനാ വാരാചരണത്തിന്‍റെ ഉദ്ഘാടനം പ്രശസ്ത ബാലസാഹിത്യകാരന്‍ ശ്രീ.മുത്താന താഹ നിര്‍വഹിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ഗണിതശാസ്ത്ര അധ്യാപകന്‍ കൂടിയായ ശ്രീ.കലാമണ്ഡലം സുദേവന്‍ നിര്‍വഹിച്ചു. ഹെഡ്‌മിസ്ട്രെസ് ശ്രീമതി. L.ഉഷദേവി അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രിയദര്‍ശനന്‍,ഐറിന്‍ എന്നിവര്‍ സംസാരിച്ചു.