Wednesday, October 23, 2013

ശാസ്ത്ര-ഗണിതശാസ്ത്ര മേള

GMHS നടയറയിലെ 2013-14 വര്‍ഷത്തെ ശാസ്ത്ര-ഗണിതശാസ്ത്ര മേള
18.10.2013 വെള്ളിയാഴ്ച്ച സീനിയര്‍ അധ്യാപകന്‍ ശ്രീ.അശോകന്‍ ഉദ്ഘാടനം ചെയ്തു. ശാസ്ത്ര-ഗണിതശാസ്ത്ര മേഖലയില്‍ നിന്നായി ധാരാളം ചാര്‍ട്ടുകളും മോഡലുകളും കുട്ടികള്‍ തയ്യാറാക്കിയിരുന്നു. കൂടാതെ പഴം,പച്ചക്കറി,ഔഷധസസ്യങ്ങള്‍ ഇവയുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു. പഴം,പച്ചക്കറി എന്നിവയിലെ വിവിധയിനങ്ങളും അവയുടെ വിവിധ തരങ്ങളും ശാസ്ത്രീയനാമങ്ങളെഴുതിയ കുറിപ്പുകളും കുട്ടികളില്‍ കൌതുകമുണര്‍ത്തി







PTA ജനറല്‍ബോഡിയും തെരഞ്ഞെടുപ്പും

ഗവ.എം.എച്ച്.എസ്സ്.നടയറയിലെ 2013-14 വര്‍ഷത്തെ അധ്യാപക-രക്ഷാകര്‍തൃ സമിതിയുടെ വാര്‍ഷിക പൊതുയോഗം 11.10.2013 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2 pm ന് PTA പ്രസിഡണ്ട് AK റഹീമിന്റെ അധ്യക്ഷതയില്‍ നടന്നു. ഹെഡ്മിസ്ട്രെസ്സ് ശ്രീമതി.L.ഉഷാദേവി സ്വാഗതം പറഞ്ഞ യോഗത്തില്‍ SMC ചെയര്‍മാന്‍ MA സത്താര്‍,കൌണ്‍സിലര്‍ ബിന്ദുശശീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.സ്റ്റാഫ്‌ സെക്രട്ടറി ശ്രീ.M.പവിത്രന്‍ റിപ്പോര്‍ട്ടും വരവ് ചെലവ്‌ കണക്കുകളും അവതരിപ്പിച്ചു.തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ പുതിയ PTA പ്രസിഡന്‍റായി ശ്രീ.സജീവിനെയും വൈസ് പ്രസിഡന്‍റായി ശ്രീ.ഷാജഹാനെയും തെരഞ്ഞെടുത്തു.




Sunday, October 20, 2013

രാഘവന്‍മാസ്റ്റര്‍ക്ക് ആദരാഞ്ജലികള്‍


നടയറസ്കൂളും രാഘവന്‍മാസ്റ്റര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.


Saturday, October 12, 2013

സ്വദേശി ക്ലീനിംഗ് ലോഷന്‍ നിര്‍മ്മാണം

ഗാന്ധിദര്‍ശന്‍ പഠനപരിപടിയുടെ ഭാഗമായി ഗവ.എം.എച്ച്.എസ്സ്.നടയറയില്‍ സ്വദേശി ക്ലീനിംഗ് ലോഷന്‍ നിര്‍മ്മാണ പരിശീലനത്തിന്റെ ഉദ്ഘാടനം ബഹു. ഹെഡ്മിസ്ട്രെസ്സ് ശ്രീമതി.L.ഉഷാദേവി നിര്‍വഹിച്ചു.അദ്ധ്യാപിക ശ്രീമതി.സുജടീച്ചറിന്റെ നേതൃത്വത്തില്‍ കുട്ടികള്‍  സ്വദേശി ക്ലീനിംഗ് ലോഷന്‍ നിര്‍മ്മിച്ചു.





ഗാന്ധിജയന്തി ശുചിത്വവാരാചരണം

ഗാന്ധിജയന്തി ശുചിത്വവാരാചരണത്തോടനുബന്ധിച്ച് ഗവ.എം.എച്ച്.എസ്‌ നടയറയില്‍ എല്ലാ ദിവസവും അവസാന രണ്ട്‌ പീരീഡ്‌കളില്‍ കുട്ടികളും അദ്ധ്യാപകരും ശുചിത്വപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.ശുചിത്വവാരാചരണത്തിന്റെ അവസാനദിവസം(08.10.2013)കുട്ടികള്‍ക്ക്‌ പായസം വിതരണം ചെയ്തു.





Thursday, October 10, 2013

കവിത

മൊബൈല്‍ പെണ്‍കുട്ടി

രക്ഷിതാക്കളുടെ സ്വപ്നം
ഗുരുക്കന്മാരുടെ പ്രതീക്ഷ
ബസിലെ യാത്ര
'കാല 'ചക്രം ഉരുണ്ടു
ഒരു റോങ്ങ്‌ കോള്‍
ഒരു മിസ്ഡ് കോള്‍
തുരുതുരെ കോളുകള്‍
സന്ദേശങ്ങള്‍
ഒരു പ്രണയ സാഫല്യം
ഒരു ഒളിച്ചോട്ടം
ആളില്ലാത്തവീട്ടില്‍ അഭയം
ഒരു മൊബൈല്‍ ഷൂട്ട്‌
ഒരു ബ്ലുടൂത്ത് റൂട്ട്
പിന്നെ,
അവളുടെ ആത്മഹത്യ
മീഡിയയ്ക്ക് ഒരു എക്സ്ക്ലുസീവ് ന്യൂസും.
                       
                                                           ഡി.പ്രിയദര്‍ശനന്‍
                                                           9495039342

                                                                  ജി.എം.എച്ച്.എസ്‌.നടയറ.

Saturday, October 5, 2013

കവിത

          നേരേ ചൊവ്വ
അന്ന്‍----
    മണ്ണിനെ സ്നേഹിച്ചവര്‍
    മണ്ണിന്റെ വിലയറിഞ്ഞവര്‍
    മണ്ണിനെ പൊന്നായ്‌ക്കണ്ട്
    മണ്ണില്‍ പൊന്നുവിളയിച്ചു
ഇന്ന്-
    മണ്ണിന്‌ പണംകൊണ്ട്
    വിലയിട്ടവര്‍
    എസ്റ്റേറ്റുകള്‍ പിഴുതുമാറ്റി
    റിയല്‍എസ്റ്റേറ്റ്‌ വളര്‍ത്തി
    വയലുകളില്‍ ഫ്ലാറ്റു നട്ടു.
നാളെ-
    വാ പിളര്‍ന്ന ഫ്ലാറ്റിന്റെ വായില്‍
    കിടന്ന്‌, വായ് വരണ്ട
    മനുഷ്യന്‍ ചോദിക്കും
    ചൊവ്വയില്‍ വെള്ളമുണ്ടോ ?
                        ---ഡി.പ്രിയദര്‍ശനന്‍
                                                                   9495039342
                           ജി.എം.എച്ച്.എസ്‌.നടയറ

Wednesday, October 2, 2013

ഗാന്ധിജയന്തി വാരാചരണം(02.10.2013)

ജി.എം.എച്ച്.എസ്സ്.നടയറയിലെ ഗാന്ധിജയന്തി വാരാചരണം ബഹു.വര്‍ക്കല എം.എല്‍.എ. ശ്രീ.വര്‍ക്കല കഹാര്‍ ഉദ്ഘാടനം ചെയ്തു.വര്‍ക്കല വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.വര്‍ക്കല സജീവ്‌ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഹെഡ്‌മിസ്ട്രെസ്സ് ശ്രീമതി.ഉഷദേവി സ്വാഗതം പറഞ്ഞു.ബിന്ദു ശശീന്ദ്രന്‍,ബേബി ഗിരിജ,MA സത്താര്‍,സജീവ്‌ എന്നിവര്‍ പ്രസംഗിച്ചു.PTA പ്രസിഡണ്ട്‌ ശ്രീ.AK റഹിം കൃതജ്ഞത രേഖപ്പെടുത്തി.  







ഗാന്ധി കലോല്‍സവം

ഗാന്ധിദര്‍ശന്‍ പഠനപരിപാടിയുടെ ഭാഗമായി ജി.എം.എച്ച്.എസ്സ്.നടയറയിലും ഗാന്ധി കലോല്‍സവം നടന്നു.ഉപന്യാസം,കഥാരചന,കവിതാരചന,പ്രസംഗം,ക്വിസ്‌ എന്നിവയില്‍ മല്‍സരങ്ങള്‍ നടന്നു