ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി Govt.MHS
Nadayaraയിലെ ഗാന്ധിദര്‍ശന്‍ പഠനപരിപടിയുടെ നേതൃത്വത്തില്‍ ഉത്പാദിപ്പിച്ച സ്വദേശി
ഉത്പന്നങ്ങളുടെ(ലോഷന്‍,ടോയിലെറ്റ് സോപ്പ്,വാഷിംഗ് സോപ്പ്) പ്രദര്‍ശനവും വിപണനവും വര്‍ക്കല
മുനി. ചെയര്‍പേഴ്സണ്‍ ശ്രീമതി.വിനയകുമാരി നിര്‍വഹിച്ചു.മുഖ്യപ്രഭാഷണം വര്‍ക്കല
മുനി.വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.വര്‍ക്കല സജീവ് നിര്‍വഹിച്ചു.
ഹെഡ്മിസ്ട്രെസ്സ് ശ്രീമതി .L.ഉഷാദേവി സ്വാഗതം പറഞ്ഞ ചടങ്ങില്‍ PTA പ്രസിഡണ്ട്
ശ്രീ.സജീവ് അധ്യക്ഷനായിരുന്നു. കൌണ്‍സിലര്‍മാരായ ശ്രീമതി ബിന്ദു ശശീന്ദ്രന്‍,ശ്രീമതി
ബേബി ഗിരിജ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഗാന്ധിദര്‍ശന്‍ പഠനപരിപടി സ്കൂള്‍ കണ്‍വീനര്‍
ശ്രീ.ജയന്‍ കൃതജ്ഞത രേഖപ്പെടുത്തി.
Saturday, October 11, 2014
Monday, October 6, 2014
പച്ചക്കറികൃഷി വിളവെടുപ്പ്
കൃഷി വകുപ്പിന്‍റെ സമഗ്ര പച്ചക്കറികൃഷി
വികസനപദ്ധതി-2014-15ന്‍റെ ഭാഗമായി Govt.MHS Nadayaraയില്‍ കാര്‍ഷിക ക്ലബിന്‍റെയും
ഗാന്ധിദര്‍ശന്‍ പഠനപരിപടിയുടെയും നേതൃത്വത്തില്‍ നടത്തിവന്ന പച്ചക്കറികൃഷിയുടെ
വിളവെടുപ്പ് വര്‍ക്കല മുനി.ചെയര്‍മാന്‍ ശ്രീ.K.സൂര്യപ്രകാശ് ഉദ്ഘാടനംചെയ്തു. വര്‍ക്കല
കൃഷിഭവന്‍ ഓഫീസര്‍,അസിസ്റ്റന്റ് ഓഫീസര്‍, ഹെഡ്മിസ്ട്രെസ്സ് ശ്രീമതി .L.ഉഷാദേവി, PTA
പ്രസിഡണ്ട് ശ്രീ.സജീവ്, SMC ചെയര്‍മാന്‍ ശ്രീ.MA.സത്താര്‍, സ്റ്റാഫ് സെക്രട്ടറി
എം.പവിത്രന്‍ എന്നിവര്‍ പങ്കെടുത്തു.
Subscribe to:
Posts (Atom)