Govt.MHS Nadayaraല്‍ ജൂണ്‍19ന് നടന്ന വായനാ വാരാചരണത്തിന്‍റെ ഉദ്ഘാടനം പ്രശസ്ത ബാലസാഹിത്യകാരന്‍ ശ്രീ.മുത്താന താഹ നിര്‍വഹിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ഗണിതശാസ്ത്ര അധ്യാപകന്‍ കൂടിയായ ശ്രീ.കലാമണ്ഡലം സുദേവന്‍ നിര്‍വഹിച്ചു. ഹെഡ്‌മിസ്ട്രെസ് ശ്രീമതി. L.ഉഷദേവി അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രിയദര്‍ശനന്‍,ഐറിന്‍ എന്നിവര്‍ സംസാരിച്ചു.
Tuesday, July 8, 2014
വായനാ വാരാചരണവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും
Govt.MHS Nadayaraല്‍ ജൂണ്‍19ന് നടന്ന വായനാ വാരാചരണത്തിന്‍റെ ഉദ്ഘാടനം പ്രശസ്ത ബാലസാഹിത്യകാരന്‍ ശ്രീ.മുത്താന താഹ നിര്‍വഹിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ഗണിതശാസ്ത്ര അധ്യാപകന്‍ കൂടിയായ ശ്രീ.കലാമണ്ഡലം സുദേവന്‍ നിര്‍വഹിച്ചു. ഹെഡ്‌മിസ്ട്രെസ് ശ്രീമതി. L.ഉഷദേവി അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രിയദര്‍ശനന്‍,ഐറിന്‍ എന്നിവര്‍ സംസാരിച്ചു.
Thursday, June 26, 2014
പരിസ്ഥിതിദിനം
Govt.MHS Nadayaraയില്‍ പ്രത്യേക അസംബ്ലിയില്‍ പരിസ്ഥിതിദിന
പ്രതിജ്ഞ നടന്നു. ഹെഡ്‌മിസ്ട്രെസ് ശ്രീമതി. L.ഉഷദേവി,P.T.A പ്രസിഡന്റ്
ശ്രീ.സജീവ്,S.M.C ചെയര്‍മാന്‍ ശ്രീ.M.A.സത്താര്‍ എന്നിവര്‍ പരിസ്ഥിതിദിനത്തിന്‍റെ
പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞു.സ്കൂള്‍ പരിസരത്ത് ഫലവൃക്ഷത്തൈകള്‍ നടുന്നതിന്റെ
ഉദ്ഘാടനം S.M.C ചെയര്‍മാന്‍ ശ്രീ.M.A.സത്താര്‍ നിര്‍വഹിച്ചു.തുടര്‍ന്ന്
ഇകോ-ക്ലബിന്‍റെ നേതൃത്വത്തില്‍ സ്കൂള്‍ കോമ്പൌണ്ടില്‍ കുട്ടികള്‍ വൃക്ഷത്തൈകള്‍
നട്ടു.
Sunday, June 15, 2014
പ്രവേശനോല്സവം-2014
Govt.MHS Nadayaraലെ 2014-15 വര്‍ഷത്തെ
പ്രവേശനോല്‍സവംവര്‍ക്കല മുനി.കൌണ്‍സിലര്‍ ശ്രീമതി.ബിന്ദു ശശീന്ദ്രന്‍
അക്ഷരദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ ഹെഡ്‌മിസ്ട്രെസ് ശ്രീമതി. L.ഉഷദേവി,P.T.A
പ്രസിഡന്റ് ശ്രീ.സജീവ്,S.M.C ചെയര്‍മാന്‍ ശ്രീ.M.A.സത്താര്‍,സീനിയര്‍
ടീച്ചര്‍ ശ്രീമതി.A. ഷീബ,സ്റ്റാഫ് സെക്രടറി ശ്രീ.M.പവിത്രന്‍
എന്നിവര്‍ പ്രസംഗിച്ചു.
യൂണിഫോം വിതരണോദ്ഘാടനം
Govt.MHS Nadayaraലെ യൂണിഫോം വിതരണോദ്ഘാടനം വര്‍ക്കല മുനി.കൌണ്‍സിലര്‍ ശ്രീമതി.ബിന്ദു ശശീന്ദ്രന്‍ നിര്‍വഹിച്ചു.ഹെഡ്‌മിസ്ട്രെസ് ശ്രീമതി. L.ഉഷദേവി,P.T.A പ്രസിഡന്റ് ശ്രീ.സജീവ്,S.M.C ചെയര്‍മാന്‍ ശ്രീ.M.A.സത്താര്‍ എന്നിവര്‍ പ്രസംഗിച്ചു
Saturday, February 1, 2014
കവിതാ മത്സരവിജയി
തിരുവനന്തപുരം ജില്ലാ ലൈബ്രറി കൌണ്‍സില്‍
സംഘടിപ്പിച്ച ജില്ലാ തല കവിതാ മത്സരത്തില്‍ വിജയിയായ ശ്രീ.ഡി.പ്രിയദര്‍ശനന്‍(Govt.MHS
Nadayara).
ദൈവായനം
തൊഴിലിന്നുഴന്ന നാള്‍
തൊഴുത ക്ഷേത്രങ്ങളില്‍
പ്രണയ നിഷ്കാസിത
വിഷാദ മദ്യങ്ങളില്‍
വിലപേശി നേടിയ
വിവാഹ ഘോഷത്തില്‍
കൈക്കൂലി കിട്ടിയ
പണപ്പെരുപ്പത്തില്‍
പല തവണ നീന്തിയ
കൂട്ട രതികളില്‍
വാള്‍ പിടിച്ചെത്തിയ
പ്രതിഷേധഘോഷത്തി-
ലെല്ലാമെനിക്കു തുണയായി-
ദൈവങ്ങള്‍- എന്തിനും പോരുന്ന
അശ്വൈക ശക്തികള്‍.
മാസ്മര മണമുള്ള
പണമുള്ള സഞ്ചികള്‍
ആള്‍ദൈവ ദൂതര്‍ക്ക്
കൈമാറിയെത്രയോ.
വഴിവിട്ട വഴികളില്‍
വാതുറന്നുറങ്ങവേ
രാവിലരികില്‍ ഭാര്യ
ഏകാന്ത,വിധവയായ്
പകലിലെന്‍ മക്കള്‍ക്ക്
പട്ടിണിയുറക്കം
രാവിലവര്‍ക്ക് രോഗ നിര്‍വാണം.
നിലവിട്ടൊരമ്മതന്‍
നിലവിളികളൊക്കെയും
നേര്‍ച്ചക്കടങ്ങളായി-
രുമുടി മുറുക്കി.
കൂട്ടത്തില്‍ കൂട്ടുകാര്‍
സമന്മാര്‍ ചിലപ്പോള്‍
ഭൃത്യരായ് ദാസരായ്
കീശകളില്‍ നോക്കി
പകലുകളിഴഞ്ഞ വഴി
രാവുകള്‍ കൊഴിഞ്ഞ വഴി
കാലം കലണ്ടറായ്
താളുകള്‍ കീറവേ
നോവുകൊല്ലിഗുളിക
നിര്‍ജീവമാകുന്ന
വേദനയെല്ലില്‍ സിര-
കളില്‍ സന്ധിയില്‍
ആള്‍ദൈവ ബുദ്ധികള്‍
അജ്ഞാത സിദ്ധികള്‍
ആകയും കൊയ്തു.
കൊഴുത്തു കിഴികളും
ഔഷധത്തിന്റെ പരിമിതി
പറഞ്ഞിട്ട് അപ്പോത്തി-
ക്കിരിമാരും കൈമലര്‍ത്തേ
ഒറ്റപ്രതീക്ഷയിലറ്റ-
ശ്വാസത്തിനായ് കണ്ണിമയ്ക്കാതെ
കിടന്നനേരം- കേട്ടുവോ
തെരുവില്‍ മനുഷ്യദൈവത്തിന്‍റെ
അറുപത്തിനാലാം ജയന്തിഘോഷം!
മിഴികളിലാരോ ‘കരിം’തുണി
മൂടവേ- വിരലുകളാരോ
പിണച്ചു കെട്ടീടവെ
മുപ്പത്തി മുക്കോടി ദേവര്‍ക്കു-
വേണ്ടിയൊരതിരാത്ര
വേദിക്കു പന്തല്‍ നാട്ടി.
Subscribe to:
Posts (Atom)

.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)













