Monday, October 17, 2011

രസതന്ത്രവര്‍ഷം (2011-2012)


രസതന്ത്രവര്‍ഷം (2011-2012)
രസതന്ത്രവര്‍ഷം 2011-2012 ന്റെ ഭാഗമായി നമ്മുടെ സ്കൂളില്‍ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 28 ന് ഉച്ചയ്ക്ക് 1.30മണിമുതല്‍ ക്ലാസ്സുകള്‍ സംഘടിപ്പിച്ചു.ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവര്‍ത്തകരായ ശ്രീ.സരസാങ്കന്‍സാര്‍,ശ്രീ.ബൈജുസാര്‍ എന്നിവര്‍ ക്ലാസ്സുകള്‍ എടുത്തു. കുട്ടികളുടെ സംശയങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ രസകരമായി തന്നെ അദ്ധ്യാപകര്‍ വിശദമാക്കി കൊടുക്കുകയും ചെയ്തു.

Sunday, October 16, 2011

യൂണിഫോം വിതരണം


യൂണിഫോം വിതരണം
നിര്‍ധനരായ കുട്ടിക്കുള്ള യൂണിഫോം വിതരണം, സ്കൂളില്‍ 19‌.07.2011ല്‍ സംഘടിപ്പിച്ച പ്രത്യേക അസംബ്ലിയോഗത്തില്‍ വച്ച് കൈരളി ജൂവലറിയുടെ എം.ഡി ഉദ്ഘാടനം ചെയ്തു.കൈരളി ജൂവലറിയും സ്കൂള്‍ സ്റ്റാഫിന്റേയും സംയുക്തമായ സംരംഭമാണ് അനുയോജ്യരായ കുട്ടികളുടെ കൈയ്യില്‍ യൂണിഫോം എത്തിച്ചത്.പ്രസ്തുത ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി ശ്രീ. മുരളിസാര്‍ കൃതജ്ഞതയര്‍പ്പിച്ചു.

ലോക ജനസംഖ്യാദിനം


ലോക ജനസംഖ്യാദിനം
ലോക ജനസംഖ്യാദിനമായ ജൂലൈ 11ന് സ്കൂളില്‍ SS,ഹിന്ദി ക്ലബുകളുടെ നേതൃത്വത്തില്‍ ഒരു ക്വിസ് പ്രോഗ്രാം നടത്തുകയും അന്നേ ദിവസം ഉച്ചയ്ക്ക് 1.30മുതല്‍ വിവിധ ക്ലബുകളിലെ അംഗങ്ങളെ ഉള്‍പ്പെടുത്തി ഒരു സംവാദം നടത്തുകയുണ്ടായി.സംവാദം സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി ഇന്ദിരാദേവി അമ്മ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് SS അദ്ധ്യാപിക ശ്രീമതി ഗീതടീച്ചറുടെ നേതൃത്വത്തില്‍ സംവാദം ആരംഭിച്ചു.
വിഷയം: അണുകുടുംബമാണോ,കൂട്ടുകുടുംബമാണോ അഭികാമ്യം-എന്തുകൊണ്ട്?
സംവാദം ഒന്നര മണിക്കൂറോളം നീണ്ടു നിന്നു.അഭിപ്രായങ്ങള്‍ ഇടയ്ക്കിടയ്ക്ക് മൂര്‍ച്ചകൂടിയപ്പോള്‍ മറ്റു അദ്ധ്യാപകര്‍ സഹായികളായെത്തി.


Wednesday, October 12, 2011

ലോക ജന്തുജന്യരോഗദിനം



ഈ ദിനാചരണത്തോടനുബന്ധിച്ച് സ്കൂളില്‍ പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും,സ്കൂളിലെ ബയോളജി അദ്ധ്യാപകനും ഇക്കോ-ക്ലബ് കണ്‍വീനറുമായ ശ്രീ.യശ്പാല്‍സാര്‍ കുട്ടികളെ അഭിസംബോധന ചെയ്തു.പക്ഷിമൃഗാദികള്‍ നമ്മുടെ സഹജീവികളാണെന്നും അവയോട് അനുകമ്പാപൂര്‍ണമായ സമീപനമാണ് വേണ്ടതെന്നും വ്യക്തമാക്കി.അതോടൊപ്പം അവയ്ക്കുണ്ടാകുന്ന രോഗങ്ങളെക്കുറിച്ചും,പ്രതിവിധികളെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കി.
തുടര്‍ന്ന് മുന്‍കൂട്ടി അറിയിച്ചിരുന്ന പ്രകാരം ഉച്ചയ്ക്ക് 1.30 മുതല്‍ ഒരു ക്വിസ് പ്രോഗ്രാം നടത്തുകയും ചെയ്തു.

Tuesday, October 11, 2011

ലോക ലഹരിമരുന്ന് വിരുദ്ധദിനം


ലോക ലഹരിമരുന്ന് വിരുദ്ധദിനമായ 27.06.2011 തിങ്കളാഴ്ച്ച രാവിലെ 10.30ന് സ്കൂള്‍ അങ്കണത്തില്‍ നിന്നും ബഹു. ഹെഡ് മിസ്ട്രസ് ഇന്ദിരടീച്ചറിന്റേയും പി.ടി..പ്രസിഡണ്ട് ശ്രീ.സുല്‍ഫിക്കറിന്റേയും നേതൃത്വത്തില്‍ ലഹരിമരുന്ന് വിരുദ്ധ റാലി പുറപ്പെട്ടു.പ്ലക്കാര്‍ഡുകളും cut outഉം മുദ്രാവാക്യങ്ങളുടേയും അകമ്പടിയോടെ നടന്ന റാലി ജനശ്രദ്ധ ആകര്‍ഷിക്കുന്നതായിരുന്നു.
തുടര്‍ന്ന് 11.30 ന് സ്കൂള്‍ ആഡിറ്റോറിയത്തില്‍ നടന്ന ലഹരി മരുന്ന് വിരുദ്ധദിനാചരണ പരിപാടിയില്‍ ബഹു.പി.ടി..പ്രസിഡണ്ട് അധ്യക്ഷനും ബഹു. ഹെഡ് മിസ്ട്രസ് ഇന്ദിരടീച്ചര്‍ സ്വാഗതവും വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.വര്‍ക്കല സജീവ് ഉദ്ഘാടനവും നിര്‍വഹിച്ചു.ബി.ആര്‍.സി. ട്രെയിനര്‍ മുരളിസാര്‍,മോഹന്‍ലാല്‍സാര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
സമ്മേളനത്തിനുശേഷം വര്‍ക്കല ഗവ.ആശുപത്രിയിലെ ശ്രീ.പ്രേംരാജ്സാര്‍ 2 മണിക്കൂറോളം പുകയില,മയക്കുമരുന്നുകള്‍,മറ്റു ലഹരിവസ്തുക്കള്‍ ഇവയുടെ അപകടകരമായ സ്വാധീനവും അതിന്റെ ദോഷവശങ്ങളും സരസവും എന്നാല്‍ അതീവ ഗൗരവത്തോടെയും കുട്ടികളുമായി സംവദിച്ചു.കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി.
തുടര്‍ന്ന് ഉച്ചയ്ക്ക് 1.30 മണിമുതല്‍ സ്കൂള്‍ അധ്യാപകര്‍ തയ്യാറാക്കിയ സ്നേഹദൂത് എന്ന documentary യുടേയും,കിളിത്തൂവല്‍,ലഹരിവസ്തുക്കളുടെ ദോഷഫലങ്ങള്‍ വ്യക്തമാക്കുന്ന മറ്റൊരു cdയുടേയും പ്രദര്‍ശനവും നടന്നു.ബഹു.സ്റ്റാഫ് സെക്രട്ടറി ശ്രീ.മരളിധരന്‍സാര്‍ കൃതജ്ഞത അര്‍പ്പിച്ചതോടെ യോഗം അവസാനിച്ചു.