ലോക ജനസംഖ്യാദിനം
ലോക ജനസംഖ്യാദിനമായ ജൂലൈ 11ന് സ്കൂളില്‍ SS,ഹിന്ദി ക്ലബുകളുടെ നേതൃത്വത്തില്‍ ഒരു ക്വിസ് പ്രോഗ്രാം നടത്തുകയും അന്നേ ദിവസം ഉച്ചയ്ക്ക് 1.30മുതല്‍ വിവിധ ക്ലബുകളിലെ അംഗങ്ങളെ ഉള്‍പ്പെടുത്തി ഒരു സംവാദം നടത്തുകയുണ്ടായി.സംവാദം സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി ഇന്ദിരാദേവി അമ്മ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് SS അദ്ധ്യാപിക ശ്രീമതി ഗീതടീച്ചറുടെ നേതൃത്വത്തില്‍ സംവാദം ആരംഭിച്ചു.
വിഷയം: അണുകുടുംബമാണോ,കൂട്ടുകുടുംബമാണോ അഭികാമ്യം-എന്തുകൊണ്ട്?
സംവാദം ഒന്നര മണിക്കൂറോളം നീണ്ടു നിന്നു.അഭിപ്രായങ്ങള്‍ ഇടയ്ക്കിടയ്ക്ക് മൂര്‍ച്ചകൂടിയപ്പോള്‍ മറ്റു അദ്ധ്യാപകര്‍ സഹായികളായെത്തി.
No comments:
Post a Comment