Govt.MHS Nadayaraയിലെ പൂര്‍വ്വ- വിദ്യാര്‍ത്ഥി
സംഗമം 22.11.2013 വെള്ളിയാഴ്ച ബഹു.വര്‍ക്കല
എം.എല്‍.എ. ശ്രീ.വര്‍ക്കല
കഹാര്‍ ഉദ്ഘാടനംചെയ്തു.സ്കൂളിന്‍റെ
വികസനത്തിനായി എല്ലാവരും ഒന്നിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ചടങ്ങില്‍ ഹെഡ്മിസ്ട്രെസ്സ്
എല്‍.ഉഷാദേവി,PTA പ്രസിഡന്റ് ശ്രീ.എസ്.സജീവ് ,SMC ചെയര്‍മാന്‍
ശ്രീ.MA.സത്താര്‍, കൌണ്‍സിലര്‍മാരായ ശ്രീമതി.ബിന്ദു ശശീന്ദ്രന്‍,ശ്രീമതി.ബേബി
ഗിരിജ എന്നിവര്‍ പ്രസംഗിച്ചു.
Tuesday, November 26, 2013
Sunday, November 17, 2013
വാവ സുരേഷ് പരിസ്ഥിതിക്ലബ്ബില്‍
Govt.MHS Nadayarayയിലെ ഇകോ-ക്ലബിന്‍റെ
ആഭിമുഖ്യത്തില്‍ പ്രശസ്ത പരിസ്ഥിതി സ്നേഹിയും “പാമ്പുകളുടെ തോഴ”നുമായ ശ്രീ.വാവ സുരേഷ് കുട്ടികള്‍ക്ക് ബോധവല്‍കരണ
ക്ലാസ്സെടുത്തു.പാമ്പുകള്‍ സധുജീവികളാണെന്നും അവയെ ഉപദ്രവിക്കരുതെന്നും പാമ്പുകടി
ഏറ്റാല്‍ എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും അദ്ദേഹം
കുട്ടികളെ
ബോധവാന്മാരാക്കി.ചടങ്ങില്‍ ശ്രീ.എസ്.അശോകന്‍,ശ്രീ.എം.സി.യേശ്പല്‍
,ശ്രീ.മുരളി എന്നിവര്‍ പ്രസംഗിച്ചു.Saturday, November 16, 2013
സ്കൂള്‍ കലോത്സവം 2013-14
Govt.MHS Nadayaraയിലെ 2013-14 വര്‍ഷത്തെ സ്കൂള്‍
കലോത്സവം നവംബര്‍ 12,13 തീയതികളില്‍ നടന്നു.വര്‍ക്കല മുനി.വിദ്യാ.സ്റ്റാന്‍ഡിംഗ്
കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. വര്‍ക്കല
സജീവ് കലോത്സവം
ഉദ്ഘാടനം ചെയ്തു.രണ്ടു ദിവസമായി നടന്ന വിവിധ മത്സരങ്ങളില്‍ കുട്ടികള്‍ ആവേശപൂര്‍വം
പങ്കെടുത്തു.കലോത്സവത്തിന്റെ സമാപനസമ്മേളനവും പുരസ്കാര സന്ധ്യയും ശ്രീ.വര്‍ക്കല കഹാര്‍ MLA ഉദ്ഘാടനം ചെയ്തു.നടയറ സ്കൂളില്‍ പഠിച്ചിരുന്ന
കാലത്തെ അനുസ്മരിച്ച അദ്ദേഹം സ്കൂളിന്‍റെ ഉയര്‍ച്ചയ്ക്കായി അദ്ധ്യാപകരോടൊപ്പം
വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും പ്രയത്നിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.SSLC
യ്ക്ക് ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള പുരസ്കാരങ്ങളും വിതരണംചെയ്‌തു.
ചടങ്ങില്‍ സുപ്രസിദ്ധ കാഥികന്‍ ശ്രീ.ചിറക്കര സലിംകുമാര്‍, ഹെഡ്മിസ്ട്രെസ്സ് ശ്രീ.എല്‍.ഉഷാദേവി,PTA
പ്രസിഡന്റ് ശ്രീ.എസ്.സജീവ് ,SMC ചെയര്‍മാന്‍ ശ്രീ.MA.സത്താര്‍
,ശ്രീ.എം.പവിത്രന്‍ എന്നിവര്‍ സംസാരിച്ചു.
Saturday, November 9, 2013
വ്യക്തിത്വ വികസന ക്ലാസ്സ്
05.11.2013ല്‍ Govt.MHS
Nadayaraല്‍ ഹൈസ്കൂള്‍ കുട്ടികള്‍ക്കായി ശ്യാമ ചാരിറ്റബിള്‍ ട്രസ്റ്റ് ,കണ്ണമ്പയുടെ ആഭിമുഖ്യത്തില്‍ ഒരു വ്യക്തിത്വ വികസന ക്ലാസ്സ്
നടന്നു.അറിയപ്പെടുന്ന വ്യക്തിത്വ വികസന പരിശീലകന്‍ ശ്രീ. അജിത്‌കുമാര്‍ രാമസ്വാമിയാണ് ക്ലാസ്സ് നയിച്ചത്.ചടങ്ങില്‍ ഹെഡ്മിസ്ട്രെസ്സ് ശ്രീമതി.എല്‍.ഉഷാദേവി ,സ്റ്റാഫ് സെക്രട്ടറി ശ്രീ.എം. പവിത്രന്‍ എന്നിവര്‍ സംസാരിച്ചു.
Tuesday, November 5, 2013
കേരളപിറവി ദിനം
കേരളപിറവി ദിനമായ നവംബര്‍ 1ന് “മലയാള ഭാഷ –ശ്രേഷ്ഠ ഭാഷ” വാരാചരണം Govt.MHS
Nadayaraയിലും ആഘോഷപൂര്‍വ്വം തുടങ്ങി.സ്കൂള്‍ അസംബ്ലിയില്‍ സീനിയര്‍ അധ്യാപകന്‍
ശ്രീ.S.അശോകന്‍ കുട്ടികള്‍ക്ക് പ്രതിജ്ഞാവാചകം ചൊല്ലി കൊടുത്തു.ശ്രീ. പ്രിയദര്‍ശനന്‍
മാതൃഭാഷയുടെ മഹത്വത്തെക്കുറിച്ചും പ്രധാനകൃതികളെകുറിച്ചും സംസാരിച്ചു.തുടര്‍ന്ന്‍
വള്ളത്തോള്‍ നാരായണമേനോന്‍റെ കാവ്യാമഞ്ജരിയിലെ “എന്‍റെ ഭാഷ” എന്ന കാവ്യം വിദ്യാര്‍ത്ഥിനി
ലക്ഷ്മി ബാലചന്ദ്രന്‍ ആലപിച്ചു.മലയാള അക്കങ്ങള്‍ ,മലയാളഭാഷയെക്കുറിച്ച് കവികള്‍
എഴുതിയ കാവ്യശകലങ്ങള്‍ ,തൂലികനാമവും വ്യക്തികളും ,പ്രശസ്തമായ കൃതികളും എഴുത്തുകാരും
എന്നിവ എഴുതിയ ചാര്‍ട്ടുകള്‍ പ്രദര്‍ശിപ്പിച്ചു
വാരാഘോഷത്തിന്റെ അവാസനദിനമായ നവംബര്‍7ന് പ്രിയദര്‍ശനന്‍സാറിന്‍റെ
നേതൃത്വത്തില്‍ കുട്ടികള്‍ തയ്യാറാക്കിയ “മ മ മലയാളം” എന്ന കയ്യെഴുത്ത് പ്രതി
ഹെഡ്മിസ്ട്രെസ്സ് ശ്രീമതി.എല്‍.ഉഷാദേവി സ്കൂള്‍ അസംബ്ലിയില്‍ പ്രകാശനംചെയ്തു
കവിത
മാതൃകാ ജീവിതം
ഗുരു തന്‍റെ ശിഷ്യന്മാരോട്
ചോദിച്ചു.ഭൌതികസുഖങ്ങള്‍
ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നതാരാണ്?
ഒന്നാമന്‍: ബിസിനസ്സുകാര്‍.
രണ്ടാമന്‍: ഉന്നതഉദ്യോഗസ്ഥര്‍.
മറ്റുള്ളവര്‍ പലതും പറഞ്ഞു.
ഗുരു പറഞ്ഞു: എല്ലാം ശരി തന്നെ
പക്ഷെ........?
ഏറ്റവും കൂടുതല്‍ സിനിമയിലെ ഉന്നതര്‍
അവരേക്കാള്‍ ക്രിക്കറ്റ്‌താരങ്ങള്‍.
അവരേക്കാളും മതമേധാവികള്‍
അവരെയെല്ലാം ഞെട്ടിക്കുമാറ്
ജനാധിപത്യത്തിലെ ഭരണ
നേതൃത്വം.അതിനുമാത്രം
സെഡ് കാറ്റഗറി സംരക്ഷണവും.
ശിഷ്യന്മാര്‍ പരസ്പരം നോക്കി
നിശബ്ദരായി.
Priyadarsanan
GMHS Nadayara
Subscribe to:
Posts (Atom)