Govt.MHS Nadayaraയിലെ 2013-14 വര്‍ഷത്തെ സ്കൂള്‍
കലോത്സവം നവംബര്‍ 12,13 തീയതികളില്‍ നടന്നു.വര്‍ക്കല മുനി.വിദ്യാ.സ്റ്റാന്‍ഡിംഗ്
കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. വര്‍ക്കല
സജീവ് കലോത്സവം
ഉദ്ഘാടനം ചെയ്തു.രണ്ടു ദിവസമായി നടന്ന വിവിധ മത്സരങ്ങളില്‍ കുട്ടികള്‍ ആവേശപൂര്‍വം
പങ്കെടുത്തു.കലോത്സവത്തിന്റെ സമാപനസമ്മേളനവും പുരസ്കാര സന്ധ്യയും ശ്രീ.വര്‍ക്കല കഹാര്‍ MLA ഉദ്ഘാടനം ചെയ്തു.നടയറ സ്കൂളില്‍ പഠിച്ചിരുന്ന
കാലത്തെ അനുസ്മരിച്ച അദ്ദേഹം സ്കൂളിന്‍റെ ഉയര്‍ച്ചയ്ക്കായി അദ്ധ്യാപകരോടൊപ്പം
വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും പ്രയത്നിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.SSLC
യ്ക്ക് ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള പുരസ്കാരങ്ങളും വിതരണംചെയ്‌തു.
ചടങ്ങില്‍ സുപ്രസിദ്ധ കാഥികന്‍ ശ്രീ.ചിറക്കര സലിംകുമാര്‍, ഹെഡ്മിസ്ട്രെസ്സ് ശ്രീ.എല്‍.ഉഷാദേവി,PTA
പ്രസിഡന്റ് ശ്രീ.എസ്.സജീവ് ,SMC ചെയര്‍മാന്‍ ശ്രീ.MA.സത്താര്‍
,ശ്രീ.എം.പവിത്രന്‍ എന്നിവര്‍ സംസാരിച്ചു.
ഇങ്ങനെ ഒരു സൈറ്റ് കാണാന്‍ സാധിച്ചതില്‍ സന്തോഷം കൌതുകം
ReplyDeleteതുടര്‍ന്നും കൂടുതല്‍ പോസ്റ്റ് ചെയ്യുക
http://varkalachilakkoor.blogspot.com/
http://naushadpoochakkannan.blogspot.in/ സമയം പോലെ ഈ ബ്ലോഗുകളും നോക്കുമെല്ലോ
ReplyDelete