കേരളപിറവി ദിനമായ നവംബര്‍ 1ന് “മലയാള ഭാഷ –ശ്രേഷ്ഠ ഭാഷ” വാരാചരണം Govt.MHS
Nadayaraയിലും ആഘോഷപൂര്‍വ്വം തുടങ്ങി.സ്കൂള്‍ അസംബ്ലിയില്‍ സീനിയര്‍ അധ്യാപകന്‍
ശ്രീ.S.അശോകന്‍ കുട്ടികള്‍ക്ക് പ്രതിജ്ഞാവാചകം ചൊല്ലി കൊടുത്തു.ശ്രീ. പ്രിയദര്‍ശനന്‍
മാതൃഭാഷയുടെ മഹത്വത്തെക്കുറിച്ചും പ്രധാനകൃതികളെകുറിച്ചും സംസാരിച്ചു.തുടര്‍ന്ന്‍
വള്ളത്തോള്‍ നാരായണമേനോന്‍റെ കാവ്യാമഞ്ജരിയിലെ “എന്‍റെ ഭാഷ” എന്ന കാവ്യം വിദ്യാര്‍ത്ഥിനി
ലക്ഷ്മി ബാലചന്ദ്രന്‍ ആലപിച്ചു.മലയാള അക്കങ്ങള്‍ ,മലയാളഭാഷയെക്കുറിച്ച് കവികള്‍
എഴുതിയ കാവ്യശകലങ്ങള്‍ ,തൂലികനാമവും വ്യക്തികളും ,പ്രശസ്തമായ കൃതികളും എഴുത്തുകാരും
എന്നിവ എഴുതിയ ചാര്‍ട്ടുകള്‍ പ്രദര്‍ശിപ്പിച്ചു
വാരാഘോഷത്തിന്റെ അവാസനദിനമായ നവംബര്‍7ന് പ്രിയദര്‍ശനന്‍സാറിന്‍റെ
നേതൃത്വത്തില്‍ കുട്ടികള്‍ തയ്യാറാക്കിയ “മ മ മലയാളം” എന്ന കയ്യെഴുത്ത് പ്രതി
ഹെഡ്മിസ്ട്രെസ്സ് ശ്രീമതി.എല്‍.ഉഷാദേവി സ്കൂള്‍ അസംബ്ലിയില്‍ പ്രകാശനംചെയ്തു
No comments:
Post a Comment