Tuesday, January 14, 2014

പ്രഭാത ഭക്ഷണ പരിപാടി---ഉദ്ഘാടനം

10.01.2014 വെള്ളിയാഴ്ച രാവിലെ 9 മണിയ്ക്ക് Govt.MHS Nadayaraയില്‍ പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള പ്രഭാത ഭക്ഷണ പരിപാടിയുടെ വര്‍ക്കല നിയോജകമണ്ഡല തല ഉദ്ഘാടനം ശ്രീ.വര്‍ക്കല കഹാര്‍ എം.എല്‍.എ. നിര്‍വഹിച്ചു.ചടങ്ങില്‍ വര്‍ക്കല മുനി.ചെയര്‍മാന്‍ ശ്രീ.K.സൂര്യപ്രകാശ് അധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രെസ്സ് ശ്രീമതി .L.ഉഷാദേവി സ്വാഗതം പറഞ്ഞു.പ്രഭാത ഭക്ഷണ പരിപാടിയുടെ കോ-ഓര്‍ഡിനേറ്റര്‍ ശ്രീ.വര്‍ക്കല സജീവ്‌ ആമുഖപ്രസംഗം നടത്തി.ചെമ്മരുതി പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ശ്രീമതി.ശശീന്ദ്ര , കൌണ്‍സിലര്‍മാരായ ബിന്ദു ശശീന്ദ്രന്‍,ബേബി ഗിരിജ,വര്‍ക്കല BPO ശ്രീ.സതികുമാര്‍,GHSS Vettoor ഹെഡ്മിസ്ട്രെസ്സ് ശ്രീമതി.C.ഗീത,LPGS വര്‍ക്കല ഹെഡ്‌മാസ്റ്റര്‍ ശ്രീ.ശ്രീലാല്‍,  HM ഫോറം സെക്രടറി ശ്രീ.സുനില്‍,     മുന്‍. ഹെഡ്മിസ്ട്രെസ്സ് ശ്രീമതി.P.ഇന്ദിരദേവി അമ്മ, SMC ചെയര്‍മാന്‍ MA.സത്താര്‍, .PTA പ്രസിഡണ്ട്‌ സജീവ്‌, സ്റ്റാഫ്‌ സെക്രട്ടറി എം.പവിത്രന്‍,ശ്രീ.ശിവദാസന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ശ്രീ.ക്യാപ്റ്റന്‍ ഗോപിനാഥന്‍ നന്ദിയും പറഞ്ഞു.

       തുടര്‍ന്ന്‍ എല്ലാവരും കുട്ടികളോടൊപ്പം പ്രഭാതഭക്ഷണം കഴിച്ചു.








Saturday, January 11, 2014

കവിത


           ജനാധിപത്യം

നിറയെത്താമാര പൂത്തതടാക-
ക്കരയിലൊരാല്‍ മരമുണ്ടല്ലോ
അതിന്‍റെ ചില്ലയിലൊരു ചെറു-
കിളിയുടെയരുമക്കൂടൊന്നുണ്ടല്ലോ

എന്നും പതിവായെത്താറുണ്ടോ
രരയന്നം പൂം പൊയ്കയതില്‍
പരിചിതരാണക്കിളിയും-
ഹംസവുമുരിയടാറുണ്ടതുകാലം.

ഒരുനാള്‍ ഹംസം പറയുകയാണീ
സൗഹൃദമകലും വൈകാതെ
മുന്നേപ്പോലാച്ചങ്ങാതീടൊരു
തമാശയെന്നേ കിളിയോര്‍ത്തു.

ഗൌരവമൊട്ടും വെടിയാതെ
വായാടിത്തം പറയാതെ
ഹംസം ചൊല്ലീ- “കളിയല്ല”.

വില്‍ക്കുകയാണവര്‍ വിദേശികള്‍ക്കീ-
കുളിരും കുളവും കുളിര്‍കാറ്റും.
തരിച്ചുപോയീ കിളിയൊരു
നിമിഷം കൂട്ടിലെ മുട്ടയെ ഓര്‍ത്തിട്ടോ.

മൌനം മുറ്റിയ സായാഹ്നത്തില്‍
ചിറകുകള്‍ വീശീ കളഹംസം.

നേരം നുള്ളി വെളുത്തപ്പോള്‍
നേരാം കണ്ണുതുറന്നപ്പോള്‍
ചിരിച്ചതില്ലാ താമരമലരുകള്‍
ചരിച്ചതില്ലതില്‍ ജലജീവി.

കണ്ടൂ ചിറയുടെ ചിറ്റോളത്തില്‍
മുട്ടത്തോടും ചെറുകിളിയും
പുണര്‍ന്ന പോലെ കിടക്കുന്നു
ഉറക്കമുണരാതൊരുനാളും.

                                     ഡി.പ്രിയദര്‍ശനന്‍
                                      ജി.എം.എച്ച്.എസ്.നടയറ.

                                      9495039342

Tuesday, January 7, 2014

സ്കൂളിന്‍റെ പ്രവേശനകവാടം ഉദ്ഘാടനം

06.01.2014ല്‍ Govt.MHS Nadayaraയില്‍ സ്കൂളിന്‍റെ പ്രവേശനകവാടം വര്‍ക്കല മുനി.ചെയര്‍മാന്‍ ശ്രീ.K. സൂര്യപ്രകാശ് ഉദ്ഘാടനംചെയ്തു.ചടങ്ങില്‍ ഹെഡ്മിസ്ട്രെസ്സ് ശ്രീമതി .L.ഉഷാദേവി സ്വാഗതംചെയ്‌തു.വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ക്കല സജീവ്‌ മുഖ്യപ്രഭാഷണം നടത്തി.കൌണ്‍സിലര്‍മാരായ ബിന്ദു ശശീന്ദ്രന്‍,ബേബി ഗിരിജ,ഷാജി,SMC ചെയര്‍മാന്‍ MA.സത്താര്‍,പ്രവേശനകവാടം പണികഴിപ്പിച്ച ഷാജി മനാഫ്‌,സ്റ്റാഫ്‌ സെക്രട്ടറി എം.പവിത്രന്‍ എന്നിവര്‍ പ്രസംഗിച്ചു.PTA പ്രസിഡണ്ട്‌ സജീവ്‌ നന്ദിയും രേഖപ്പെടുത്തി








Monday, December 30, 2013

വര്‍ക്കല സബ്‌ജില്ല കലോല്‍സവവിജയികള്‍

നെടുങ്ങണ്ട ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വെച്ച് നടന്ന വര്‍ക്കല സബ്‌ജില്ല കലോല്‍സവത്തില്‍ Govt.MHS Nadayaraയില്‍ നിന്നും പങ്കെടുത്ത് വിജയികളായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഹെഡ്മിസ്ട്രെസ്സ് ശ്രീമതി എല്‍.ഉഷാദേവി സ്കൂള്‍ അസ്സെംബ്ലിയില്‍ വിതരണംചെയ്‌തു












Saturday, December 14, 2013

ബോധവത്കരണ ക്ലാസ്സ്‌

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചും ജനമൈത്രി പോലീസിന്റെ കര്‍ത്തവ്യങ്ങളെക്കുറിച്ചും 09.12.2013ല്‍ Govt.MHS Nadayaraയില്‍ ഒരു ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.വര്‍ക്കല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷാജി ക്ലാസ്സ്‌ നയിച്ചു.പ്രസ്തുത ചടങ്ങില്‍ സീനിയര്‍ അദ്ധ്യാപിക എ.ഷീബ സ്വാഗതം ആശംസിച്ചു.പി.ടി.എ.പ്രസിഡന്റ്‌ സജീവ്‌,എസ്.എം.സി.ചെയര്‍മാന്‍ എം.എ.സത്താര്‍,കൌണ്‍സിലര്‍ ബിന്ദു ശശീന്ദ്രന്‍,എസ്.അശോകന്‍ എന്നിവര്‍ സംസാരിച്ചു.സ്റ്റാഫ്‌ സെക്രടറി എം.പവിത്രന്‍ നന്ദി രേഖപ്പെടുത്തി.





Monday, December 9, 2013

പച്ചക്കറി വിളവെടുപ്പ്

സമഗ്ര പച്ചക്കറികൃഷി പദ്ധതിയുടെ ഭാഗമായി വര്‍ക്കല കൃഷിഭവന്‍റെയും Govt.MHS Nadayaraയിലെ ഇക്കോ,കൃഷി-ക്ലബുകളുടെ സഹകരണത്തോടെ നടയറ സ്കൂളില്‍ കൃഷി ചെയ്ത പച്ചക്കറികളുടെ വിളവെടുപ്പ്  02.12.2013ല്‍  SMC ചെയര്‍മാന്‍ ശ്രീ.MA.സത്താര്‍ നിര്‍വഹിച്ചു. വര്‍ക്കല കൃഷിഭവന്‍ അഗ്രി.അസിസ്റ്റന്റ് ശ്രീമതി.മഞ്ജു, ഹെഡ്മിസ്ട്രെസ്സ് ശ്രീമതി. എല്‍.ഉഷാദേവി,PTA പ്രസിഡന്റ്‌ ശ്രീ.എസ്.സജീവ്‌ ,ശ്രീ.M.പവിത്രന്‍, ശ്രീ.എസ്.അശോകന്‍,ശ്രീ.എം.സി.യേശ്പല്‍ എന്നിവര്‍ പങ്കെടുത്തു.







Friday, December 6, 2013

നെല്‍സണ്‍ മണ്ടേലയ്ക്ക്‌ ആദരാഞ്ജലികള്‍

ആഫ്രിക്കന്‍ ഗാന്ധി നെല്‍സണ്‍ മണ്ടേലയ്ക്ക്‌ നടയറ സ്കൂളിന്‍റെ ആദരാഞ്ജലികള്‍