പ്രവേശനോത്സവം
2012-2013
2012-13 അധ്യയന
വര്‍ഷത്തെ സ്കൂള്‍പ്രവേശനോത്സവത്തില്‍
നവാഗതരായ കുഞ്ഞുങ്ങളേയും,
രക്ഷാകര്‍ത്താക്കളേയും,വിശിഷ്ടവ്യക്തികളേയും,ചെണ്ടമേളത്തിന്റെ
അക
മ്പടിയോടെ
റോസാപുഷ്പവും,വര്‍ണ്ണ
ബലൂണുകളും നല്കി,
കുരുത്തോലയും,ഓലമീനും,വര്‍ണ്ണശലഭങ്ങളും
കൊണ്ട് അലംങ്കരിച്ച സ്കൂള്‍
അങ്കണത്തിലേയ്കാനയിച്ചു.തുടര്‍ന്ന്
നടന്ന സമ്മേളത്തില്‍
ബഹു.പി.ടി.എ.പ്രസിഡന്‍ഡ്
ശ്രീ. എ.കെ.റഹീം
അധ്യക്ഷനായിരുന്നു.വേദിയില്‍
സന്നിഹിതരായിരുന്ന
വിശിഷ്ടാതിഥികള്‍ക്കും,
കുരുന്നുകള്‍ക്കും,
സ്കൂള്‍
എച്ച്. എം.ശ്രീമതി
പി.ഇന്ദിരാദേവിയമ്മ
സ്വാഗതമേകി.
ലഡ്ഡുവും,മിഠായിയും
വിതരണം ചെയ്ത.
പ്രവേശനോത്സവത്തിന്റെ
ഉദ്ഘാടനം ഒരു കുടയും
കുഞ്ഞുബാഗും,പദ്ധതിപ്രകാരം
ശിവഗിരി എസ്.എന്‍.കോളേജ്
അലുമിനി UAE Chapter Sponsor
ചെയ്ത
വര്‍ണക്കുടയും,ബാഗും,IED
വിദ്യാര്‍ത്ഥിനിയായ
ദേവാംഗനയ്ക് നല്കികൊണ്ട്
ബഹു.വര്‍ക്കല
മുനിസിപ്പാലിറ്റി വിദ്യാഭ്യാസ
സ്റ്റാന്‍ഡിംങ് കമ്മിറ്റി
ചെയര്‍മാന്‍ ശ്രീ.
വര്‍ക്കല
സജീവ് നിര്‍വ്വഹിച്ചു.
ഇത് ഈ
ആഘോഷത്തിന്റെ ഒരു പ്രത്യേകതയായി
കാണുന്നു.വാര്‍ഡ്
കൗണ്‍സിലര്‍ ശ്രീമതി p.ബിന്ദു-
ശശീന്ദ്രന്‍
തുടങ്ങിയ മറ്റ് വിശിഷിടാതിഥികളും
കുട്ടികള്‍ക്ക് സമ്മാനം
വിതരണം ചെയ്ത് ആശംസകള്‍
അര്‍പ്പിച്ചു.
No comments:
Post a Comment