Thursday, October 4, 2012

ലോകഓസോണ്‍ ദിനം


ലോകഓസോണ്‍ ദിനം
സയന്‍സ്,സോഷ്യല്‍ സയന്‍സ് ക്ലബുകളുടെ നേതൃത്വത്തില്‍ ലോകഓസോണ്‍ ദിനത്തോടനുബന്ധിച്ച് ഓസോണ്‍ പാളികളുടെ പ്രാധാന്യം ,അവയുടെ ശോഷണം ,പരിഹാരമാര്‍ഗ്ഗങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ഒരു ബോധവത്കരണ ക്ലാസ് 17.09.2012 തിങ്കളാഴ്ച സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു.പ്രസ്തുത ചടങ്ങില്‍ ശ്രീമതി .ഷീബ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് മുന്‍ അദ്ധ്യാപകനും ശാസ്ത്രസാഹിത്യപരിഷത്ത് പ്രവര്‍ത്തകനുമായ ശ്രീ.സരസാംഗന്‍ സാര്‍ ക്ലാസ്സ് കൈകാര്യം ചെയ്തു.ശ്രീമതി. C.ഗീത കൃതജ്ഞതയും പറഞ്ഞു.





അദ്ധ്യാപകദിനാഘോഷം


അദ്ധ്യാപകദിനാഘോഷം(സെപ്തംബര്‍ 5)
അദ്ധ്യാപകദിനാഘോഷത്തോടനുബന്ധിച്ച് Dr. S.രാധാകൃഷ്ണന്‍ അനുസ്മരണം നടത്തുകയും ഈ ദിനാചരണത്തിന്റെ പ്രാധാന്യത്തെപ്പറ്റി ഹെഡ് മിസ്ട്രസ്സ് ശ്രീമതി. ഇന്ദിരാദേവിഅമ്മ അസംബ്ലിയില്‍ സംസാരിച്ചു. അന്നേദിവസം ക്ലാസ്സുകള്‍ കൈകാര്യം ചെയ്യാന്‍ തെരെഞ്ഞെടുക്കപ്പെട്ട സ്റ്റുഡന്റ് ടീച്ചേര്‍സിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ശ്രീ.S അശോകന്‍ നല്‍കുകയും ചെയ്തു.







Wednesday, September 26, 2012

ഓണാഘോഷം


ഓണാഘോഷം(ആഗസ്റ്റ് 24)
ഓണാഘോഷത്തിന്റെ ഭാഗമായി നടയറ GMHSല്‍ രാവിലെ 10ന് ഓരോ ക്ലാസ്സിലും വിവിധ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആകര്‍ഷകമായ അത്തപൂക്കളങ്ങള്‍ നിര്‍മിച്ചു ; വിജയികളെ തീരുമാനിച്ചു. തുടര്‍ന്ന് കസേരകളി, സുന്ദരിക്ക് പൊട്ടുതൊടല്‍ ,മിഠായി പെറുക്കല്‍, ഡിജിറ്റല്‍ അത്തപൂക്കളം, വടംവലി എന്നീ വിനോദങ്ങള്‍ നടന്നു. ഉച്ചയ്ക്ക് പാല്‍പായസം വിളമ്പി ,എല്ലാവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നു.









സ്വാതന്ത്ര്യദിനാഘോഷം


സ്വാതന്ത്ര്യദിനാഘോഷം(ആഗസ്റ്റ് 15)
രാവിലെ 9.30ന് PTA പ്രസിഡണ്ട് AK റഹീം ദേശീയപതാക ഉയര്‍ത്തിയതോടെ സ്കൂള്‍തല സ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കം കുറിച്ചു.തുടര്‍ന്ന് സ്കുള്‍ ഗായകസംഘം ദേശഭക്തിഗാനങ്ങള്‍ ആലപിച്ചു.ചടങ്ങില്‍ ഹെഡ് മിസ്ട്രസ്സ് ശ്രീമതി P ഇന്ദിരദേവിഅമ്മ ,വാര്‍ഡ് മെമ്പര്‍ ബിന്ദു ശശീന്ദ്രന്‍ ,PTA അംഗങ്ങള്‍ എന്നിവര്‍ സ്വാതന്ത്ര്യദിനസന്ദേശവും സ്വാതന്ത്ര്യസ്മരണകളും പങ്കുവെച്ചു. തുടര്‍ന്ന് കുട്ടികള്‍ക്ക് മധുരം വിതരണം ചെയ്തു.





Tuesday, September 11, 2012

ക്വിറ്റ്ഇന്ത്യ ദിനം


ക്വിറ്റ്ഇന്ത്യ ദിനം(ആഗസ്റ്റ് 9)
സ്കൂളില്‍ നടന്ന പ്രത്യേക അസംബ്ലിയില്‍ ഹെഡ് മിസ്ട്രസ്സ് ശ്രീമതി. ഇന്ദിരദേവിഅമ്മ സംസാരിച്ചു. SS ക്ലബ് കണ്‍വീനര്‍ ശ്രീമതി.C ഗീത ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തേക്കുറിച്ചും ക്വിറ്റ്ഇന്ത്യ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു.1.30 ന് 'ക്വിറ്റ് ഇന്ത്യ' വിഷയവുമായി ബന്ധപ്പെട്ട് ഒരു പ്രശ്നോത്തരി നടത്തി വിജയികളെ കണ്ടെത്തുകയും ചെയ്തു

ഹിരോഷിമദിനം


ഹിരോഷിമദിനം(ആഗസ്റ്റ് 6)
ആഗസ്റ്റ് 6 ഹിരോഷിമദിനം ഈ വര്‍ഷവും യുദ്ധവിരുദ്ധദിനമായി സ്കൂളില്‍ ആചരിച്ചു. സ്കൂളില്‍ സ്പെഷ്യല്‍ അസംബ്ലി സംഘടിപ്പിക്കുകയും യുദ്ധവിരുദ്ധ പ്ലക്കാര്‍ഡുകളേന്തി നിരന്ന കുട്ടികള്‍ക്ക് സോഷ്യല്‍സയന്‍സ് ക്ലബ് കണ്‍വീനര്‍ ശ്രീമതി C.ഗീത യുദ്ധവിരുദ്ധസന്ദേശം നല്‍കി. യുദ്ധവിരുദ്ധ പോസ്റ്റര്‍ രചന മത്സരം സംഘടിപ്പിച്ചു. യുദ്ധവിരുദ്ധസന്ദേശം നല്‍കുന്ന ക്ലബംഗങ്ങള്‍ തയ്യാറാക്കിയ " നിലയ്ക്കാത്ത നിലവിളികള്‍" എന്ന CD പ്രദര്‍ശനവും നടന്നു.







ചാന്ദ്രദിനം


ചാന്ദ്രദിനം (ജൂലൈ 21)
മുന്‍വര്‍ഷങ്ങളില്‍ എന്ന പോലെതന്നെ, ഈ വര്‍ഷവും ചാന്ദ്രദിനമായ ജൂലൈ 21 ,സയന്‍സ്,സോഷ്യല്‍സയന്‍സ് ക്ലബുകള്‍ യോജിച്ച് സമുചിതമായി ആഘോഷിച്ചു. ചാന്ദ്രദിനം ഉദ്ഘാടനം ചെയ്ത ശ്രീമതി ഗീത ടീച്ചര്‍ ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനെക്കുറിച്ച് ലഘുവിവരണം നല്‍കി.ക്ലബംഗമായ സാന്ദ്രാ സജിത് " ചന്ദ്രന്റെ വിശേഷങ്ങള്‍" ഒരു പ്രബന്ധരൂപത്തില്‍ അവതരിപ്പിച്ചു. വിഷയവുമായി ബന്ധപ്പെട്ട ഒരു പ്രശ്നോത്തരി സംഘടിപ്പിച്ചു.

Wednesday, September 5, 2012

ലോകജനസംഖ്യാദിനം


ലോകജനസംഖ്യാദിനം (ജൂലൈ 11)
ലോകജനസംഖ്യാദിനമായ ജൂലൈ 11ന് S.S ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഉച്ചയ്ക്ക് 1.30ന് ക്ലബ് കണ്‍വീനര്‍ ശ്രീമതി C.ഗീത ജനസംഖ്യാ വര്‍ദ്ധനവും ലോകം നേരിടുന്ന ഭീഷണിയും വിശദീകരിച്ചു. തുടര്‍ന്ന് "ജനസംഖ്യാ വര്‍ദ്ധനവ് അനുഗ്രഹമോ, ശാപമോ?” എന്ന വിഷയത്തെ ആസ്പദമാക്കി ഒരു സംവാദം നടന്നു.





മാഡംക്യൂറി ചരമദിനം



മാഡംക്യൂറി ചരമദിനം (ജൂലൈ 4)
പ്രസ്തുത ദിനത്തില്‍ ഉച്ചയ്ക്ക് 1.15ന് നടന്ന ദിനാചരണത്തില്‍ മാഡംക്യൂറി ശാസ്ത്രലോകത്തിന് നല്‍കിയ സംഭാവനകളെക്കുറിച്ച് കുട്ടികളുടെ പ്രതിനിധികളായ അഥീന,സമീറ എന്നിവര്‍ വിശദീകരിച്ചു. തുടര്‍ന്ന് ശാസ്ത്രവിഷയങ്ങള്‍ ഉള്‍പ്പെടുത്തി ഒരു ക്വിസ് മത്സരം നടന്നു. ശേഷം മാഡംക്യൂറിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു CD പ്രദര്‍ശനവും നടന്നു.








Tuesday, August 14, 2012

ലോകമയക്കുമരുന്ന് വിരുദ്ധദിനം


ലോകമയക്കുമരുന്ന് വിരുദ്ധദിനം


ലോകമയക്കുമരുന്ന് വിരുദ്ധദിനമായ 26-06-2012 ന് വിവിധ ക്ലബുകളുടെ ആഭിമുഖ്യത്തില്‍ സ്കൂളില്‍ സ്പെഷ്യല്‍ അസംബ്ലി സംഘടിപ്പിക്കുകയും ഹെല്‍ത്ത് ക്ലബ് കണ്‍വീനറായ ശ്രീ. യശ്പാല്‍സാര്‍ കുട്ടികള്‍ക്ക് ഒരു ബോധവല്‍കരണ ക്ലാസ് എടുക്കുകയും ചെയ്തു. ഇന്ന് സമൂഹത്തില്‍ ,പ്രത്യേകിച്ചും സ്കൂള്‍ കുട്ടികളില്‍ പടര്‍ന്ന് കയറുന്ന മയക്കുമരുന്നിന്റെ ദോഷവശങ്ങളും അതുമൂലമുണ്ടാകുന്ന അസുഖങ്ങളെക്കുറിച്ചും അദ്ദേഹം പകര്‍ന്ന് കൊടുത്ത അറിവ് കുട്ടികള്‍ക്ക് മാത്രമല്ല ,അവിടെ സന്നിഹിതരായിരുന്ന രക്ഷിതാക്കള്‍ക്കും പ്രയോജനപ്രദമായിരുന്നു.
ഉച്ചയ്ക്ക് 1.30 മുതല്‍ വിവിധ ക്ലബുകളിലെ അംഗങ്ങള്‍ പങ്കെടുത്ത മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണ ലഘുനാടകം ആഡിറ്റോറിയത്തില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് HM ശ്രീമതി. P.ഇന്ദിരാദേവി അമ്മ കുട്ടികള്‍ക്ക് പ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു.







Sunday, July 1, 2012

വായനാദിനം


വായനാദിനം-ജൂണ്‍ 19
കേരളത്തിന്റെ ഗ്രന്ഥശാലാപ്രവര്‍ത്തനങ്ങളുടെ വളര്‍ച്ചയ്ക്ക് വലിയ സംഭാവന ചെയ്ത സാഹിത്യകാരനും, കവിയുമായ ശ്രീ പുതുവായില്‍ നാരായണപണിക്കരുടെ ചരമദിനമായ ജൂണ്‍ 19 വായനാദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി പ്രസ്തുതദിനത്തില്‍ നമ്മുടെ സ്കൂളില്‍ പ്രത്യേക അസംബ്ലി കൂടുകയും കുട്ടികളില്‍ വായനാശീലം വളര്‍ത്തുന്നതിനാവശ്യമായ ബോധവല്‍ക്കരണം നടത്തുകയും ചെയ്തു.വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ PTA പ്രസിഡണ്ട് ശ്രീ.AKറഹീം അദ്ധ്യക്ഷനായിരുന്നു.ഹെഡ് മിസ്ട്രസ്സ് ശ്രീമതി. P.ഇന്ദിരാദേവി അമ്മ വിശിഷ്ടാതിഥികളേയും സദസ്സിനേയും സ്വാഗതം ചെയ്തുകൊണ്ട് നല്ല പുസ്തകങ്ങളെ കൂട്ടുകാരാക്കാന്‍ കുട്ടികളെ ഉദ്ബോധിപ്പിച്ചു.വര്‍ക്കല മുന്‍സിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. വര്‍ക്കല സജീവ് പുസ്തകങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമാക്കി 'ഉറക്കംതൂങ്ങി' എന്ന കവിത ചൊല്ലി യോഗം ഉദ്ഘാടനം ചെയ്തു.പ്രശസ്ത ബാലസാഹിത്യകാരന്‍ ശ്രീ. താണുവനാചാരി മുഖ്യപ്രഭാഷണം നടത്തി.തുടര്‍ന്ന് അദ്ദേഹത്തിന്റെ കവിതയായ 'പിന്‍ബഞ്ചിലെ കുട്ടി' ആലപിച്ചു.യോഗത്തില്‍ ശ്രീ. അശോകന്‍, ശ്രീമതി .C.ഗീത എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കണ്‍വീനര്‍ S.മോഹന്‍ലാല്‍ കൃതജ്ഞത പറഞ്ഞു.