Friday, September 13, 2013
Thursday, September 12, 2013
Friday, September 6, 2013
ലോകഫോട്ടോഗ്രാഫി ദിനം(19.08.2013)
ലോകഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് സ്കൂള്‍
ആഡിടോറിയത്തില്‍
വെച്ച് നടന്ന ഫോട്ടോപ്രദര്‍ശനം ഹെഡ്‌മിസ്ട്രെസ്
ഉഷാദേവി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.ഗണിതവും
പ്രകൃതിയും,സയന്‍സ്,ഹിന്ദി സാഹിത്യത്തിലെ മഹാരഥന്മാര്‍ തുടങ്ങി വിഷയ സംബന്ധിയായി
നടത്തിയ പ്രദര്‍ശനത്തില്‍ ആദ്യകാല ക്യാമറകളുടെയും കമ്പ്യൂട്ടറുകളുടെയും ചിത്രങ്ങളും
ഉണ്ടായിരുന്നു.ലോകപ്രശസ്തമായ 20 ചിത്രങ്ങളും അവയുടെ വിവരണങ്ങളും പ്രദര്‍ശനത്തിനു
മാറ്റ് കൂട്ടി.പ്രദര്‍ശനത്തിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും
“അടിക്കുറിപ്പ്” മല്‍സരം ഉണ്ടായിരുന്നു.
Thursday, September 5, 2013
സ്വാതന്ത്ര്യദിനാഘോഷം(15.08.2013)
66-)മത് സ്വാതന്ത്ര്യദിനാഘോഷം പ്രത്യേക
അസംബ്ലിയില്‍ വര്‍ക്കല മുനി.ചെയര്‍മാന്‍ ശ്രീ.K.സുര്യപ്രകാശ് പതാക വന്ദന
ഗാനത്തിന്‍റെ അകമ്പടിയോടെ ദേശീയപതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ വിദ്യാ.സ്റ്റാന്‍ഡിങ്
കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.വര്‍ക്കല
സജീവ്,വാര്‍ഡ് കൌണ്‍സിലര്‍ ബിന്ദുശശീന്ദ്രന്‍,. ഹെഡ്‌മിസ്ട്രെസ്
ഉഷാദേവി, PTA
പ്രസിഡണ്ട് ശ്രീ.A.K.റഹിം,സ്റ്റാഫ്
സെക്രട്ടറി ശ്രീ.M.പവിത്രന്‍
എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന്‍ സ്വാതന്ത്ര്യദിനാഘോഷ റാലി നടത്തി.കുട്ടികള്‍ക്ക്
പായസം വിതരണം ചെയ്തു.
Wednesday, September 4, 2013
ഹിരോഷിമ—നാഗസാക്കി ദിനാചരണം(Aug:6-Aug:9)
12.08.2013ല്‍ നടന്ന പ്രത്യേക അസംബ്ലിയില്‍ വിവിധഭാഷകളില്‍ യുദ്ധവിരുദ്ധ
പ്ലക്കാര്‍ഡുകളുമായി അണിനിരന്ന കുട്ടികളെ അഭിസംബോധന ചെയ്തുകൊണ്ട് ഹെഡ്‌മിസ്ട്രെസ്
ഉഷാദേവി ടീച്ചര്‍ ഈ ദിവസത്തിന്‍റെ
പ്രാധാന്യം അവര്‍ക്ക് മനസിലാക്കിക്കൊടുത്തു.ശ്രീമതി.ശാരിദ സംസാരിച്ചു
പ്രേംചന്ദ് ജന്മദിനാചരണം(31.07.2013)
ഹിന്ദി സാഹിത്യത്തിലെ കുലപതിയായ ശ്രീ.പ്രേംചന്ദിന്റെ 133ആം ജന്മവാര്‍ഷിക
ദിനാചരണത്തോടനുബന്ദിച്ചു ഹിന്ദി ക്വിസ്സ് നടത്തുകയും വിജയികളെ തെരഞ്ഞെടുക്കുകയും
ചെയ്തു
Monday, September 2, 2013
സ്കൂള്‍ സ്കോളര്‍ഷിപ്പുകള്‍,സൈബര്‍ കുറ്റകൃത്യങ്ങള്‍--ഒരു ബോധവല്‍കരണ പരിപാടി(31.07.2013)
സ്കൂള്‍ സ്കോളര്‍ഷിപ്പുകള്‍,സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവയെക്കുറിച്ച്
രക്ഷാകര്‍ത്താക്കള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശത്താല്‍ നടത്തിയ ബോധവല്‍കരണ
പരിപാടിക്ക് . ഹെഡ്‌മിസ്ട്രെസ് ഉഷാദേവി, PTA പ്രസിഡണ്ട് ശ്രീ.A.K.റഹിം,SMC ചെയര്‍മാന്‍ MA.സത്താര്‍ എന്നിവര്‍ നേതൃത്വം നല്‍കി.സ്കോളര്‍ഷിപ്പുകളെക്കുറിച്ച് അശോകന്‍ സാറും സൈബര്‍
കുറ്റകൃത്യത്തെക്കുറിച്ച് മുരളിധരന്‍,
ജയന്‍ എന്നിവരും ക്ലാസ്സെടുത്തു.ചടങ്ങില്‍ പങ്കെടുത്ത രക്ഷിതാക്കള്‍ക്ക് M.പവിത്രന്‍ നന്ദിപറഞ്ഞു.
ഗാന്ധിദര്‍ശന്‍ പഠനപരിപാടി(25.07.2013)
സ്കൂള്‍ തല ഗാന്ധിദര്‍ശന്‍ പഠനപരിപാടിയുടെ
ഉദ്ഘാടനം പ്രത്യേക അസംബ്ലിയില്‍ വെച്ച് PTA പ്രസിഡണ്ട് ശ്രീ.A.K.റഹിം നിര്‍വഹിച്ചു.ഗാന്ധിജിയുടെ
ജീവിതശൈലി പിന്തുടരാന്‍ ബഹു. . ഹെഡ്‌മിസ്ട്രെസ് ഉഷാദേവി ടീച്ചര്‍
കുട്ടികളെ ആഹ്വാനം ചെയ്തു. ഗാന്ധിദര്‍ശന്‍ പഠനപരിപാടിയുടെ സ്കൂള്‍ തല പ്രവര്‍ത്തനങ്ങളെക്കുറിച്ച്
കണ്‍വീനര്‍ ശ്രീ.G.ജയന്‍
സംസാരിച്ചു.
Subscribe to:
Posts (Atom)